സമാധാനത്തോടെ ഭവനവായ്പയെടുക്കാം; വായ്പാ പലിശയിൽ ഇളവു നൽകുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ

Published : Aug 31, 2023, 06:41 PM IST
സമാധാനത്തോടെ ഭവനവായ്പയെടുക്കാം; വായ്പാ പലിശയിൽ ഇളവു നൽകുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ

Synopsis

നഗരങ്ങളിൽ താമസിക്കുന്നതും എന്നാൽ സ്വന്തമായി വീടില്ലാത്തതുമായ ഇടത്തരം കുടുംബങ്ങൾക്കായി പുതിയ സഹായ പദ്ധതി

നഗരങ്ങളിൽ വാടകവീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക്  ഇനി സ്വന്തമായി വീട് പണിയാമെന്ന സ്വപ്നം സഫലമാക്കാം.  നഗരങ്ങളിൽ സ്വന്തമായി വീട് വേണമെനന് ആഗ്രഹിക്കുന്നവർക്ക് ബാങ്ക് വായ്പയുടെ പലിശയിൽ ഇളവ് നൽകുന്ന പദ്ധതിയ്ക്ക് ഉടൻ തുടക്കമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നഗരങ്ങളിലെ വാടകവീടുകളിൽ താമസിക്കുന്നവർക്ക് പുതിയ പദ്ധതിയിലൂടെ സർക്കാർ കുറഞ്ഞ നിരക്കിൽ ഭവനവായ്പ നൽകുമെന്ന്  2023 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു

നഗരങ്ങളിൽ സ്വന്തമായി വീട് വേണമെന്ന് ആഗ്രഹമുള്ളവർക്ക്,  ബാങ്ക് വായ്പയുടെ പലിശയിൽ ഇളവ് നൽകുന്ന പദ്ധതിയിക്ക് സെപ്റ്റംബറിൽ തുടക്കമാകുമെന്ന കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി പറഞ്ഞു. നരിവധിയാളുകൾക്ക് പ്രയോജനപ്രദമാകുന്ന  
പുതിയ പദ്ധതിയുടെ രൂപ രേഖ ആവിഷ്കരിച്ച് വരികയാണെന്നും, ഭവനവായ്പയിൻമേൽ പലിശയിളവ് നൽകുന്നതാണഅ പുതിയ പദ്ധതിയെന്നും  മന്ത്രി ഹർദീപ് സിങ് പുരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഇക്കഴിഞ്ഞ് ആഗസ്ത് പതിനഞ്ചിന് സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, നഗരങ്ങളിൽ താമസിക്കുന്നതും എന്നാൽ സ്വന്തമായി വീടില്ലാത്തതുമായ ഇടത്തരം കുടുംബങ്ങൾക്കായി പുതിയ സഹായ പദ്ധതി പ്രഖ്യാപിച്ചത്. നഗരങ്ങളിലെ വാടക വീടുകളിലും , കോളനികളിലും ചേരികളിലും മറ്റും താമസിക്കുന്ന കുടുംബങ്ങൾക്ക് ഭവന വായ്പയിൻമേലുള്ള പലിശയിളവിലൂടെ  ലക്ഷക്കണക്കിന് രൂപയുടെ സഹായം നൽകാൻ സർക്കാർ  തീരുമാനിച്ചുവെന്നായിരുന്നു, മോദിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിൽ പറഞ്ഞതുപോലെ നഗരങ്ങളിൽ വാടക വീടുകളിൽ കഴിയുന്നവർക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കുടുംബങ്ങൾക്ക് ലക്ഷങ്ങളുടെ സാമ്പത്തികസഹായം നൽകുന്നതാണ്  സെപ്തംബറിൽ തുടങ്ങാനിരിക്കുന്ന പദ്ധതി.

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ