9.11 ശതമാനം പലിശ! മുതിർന്ന പൗരൻമാർക്ക് അതിഗംഭീര പലിശ വാഗ്ദാനവുമായി ഈ ബാങ്ക്

By Web TeamFirst Published May 29, 2023, 7:12 PM IST
Highlights

ഉപഭോക്താക്കൾക്ക് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ശാഖ സന്ദർശിച്ചോ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്.

ട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും മുതിർന്ന പൗരൻമാർക്ക് ആകർഷകമായ പലിശ നിരക്കാണ് നൽകിവരുന്നത്. ഈ  ഉയർന്ന നിരക്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും  റിട്ടയർമെന്റ് വർഷങ്ങളിൽ  അധിക വരുമാന സ്രോതസ്സ് നേടാനും സഹായിക്കുന്നു.

ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കും (എസ്എഫ്ബി) ആകർഷകമായ നിരക്കിൽ സീനിയർ സിറ്റിസൺ എഫ്ഡി പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. നിരക്കുകൾ ഉയർത്തിയതോടെ ഫിൻ‌കെയർ സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്ന് സാധാരണക്കാർക്ക് 8.51 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 9.11 ശതമാനം വരെയും പലിശ ലഭിക്കും. മേയ് 25 മുതൽ 2 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്കുള്ള പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 5,000 രൂപയാണ് കുറഞ്ഞ  നിക്ഷേപം. ഉപഭോക്താക്കൾക്ക് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ശാഖ സന്ദർശിച്ചോ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപമായി 5,000 രൂപ നിക്ഷേപിക്കണം

ALSO READ: ഐപിഎൽ 2023; നിത അംബാനിയും മുകേഷ് അംബാനിയും സമ്പാദിച്ചത് ചില്ലറ കോടികളല്ല

 9.11 ശതമാനം പലിശ

ഫിൻകെയർ ബാങ്ക് 1000 ദിവസത്തെ സ്ഥിര നിക്ഷേപത്തിനാണ് മുതിർന്ന പൗരന്മാർക്ക്  9.11 ശതമാനം പലിശ നൽകുന്നത്.  ഇതേ കാലയളിലെ പൊതുവിഭാഗത്തിന്  8.51 ശതമാനം പലിശ നൽകും. 59 മാസം 1 ദിവസം മുതൽ 66 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 8.6 ശതമാനം പലിശയും ലഭ്യമാക്കുന്നുണ്ട്.

ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപ നിരക്കുകൾ

7 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക്, ബാങ്ക് 3 ശതമാനം പലിശ നിരക്ക് നൽകും, അതേസമയം 46 മുതൽ 90 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക്  4.50 ശതമാനം പലിശയും. 91 മുതൽ 180 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ നിരക്കും നൽകും, അതേസമയം 181 മുതൽ 365 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 6.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

12 മുതൽ 499 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപ്പോൾ 7.50 ശതമാനം ആണ്, അതേസമയം 500 ദിവസങ്ങളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപ്പോൾ 8.11 ശതമാനം ആണ്. 18 മാസം, 1 ദിവസം മുതൽ 24 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.80 ശതമാനം പലിശ നിരക്ക് നൽകുമ്പോൾ, 501 ദിവസം മുതൽ 18 മാസം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 7.50 ശതമാനമാണ് നൽകുന്നത്. 24 മാസം, 1 ദിവസം മുതൽ 749 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.90% പലിശ നിരക്ക് നൽകും, അതേസമയം 750 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.31 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

click me!