മുതിർന്ന പൗരന്മാരേ, പണമുണ്ടോ നിക്ഷേപിക്കാൻ? ഈ ബാങ്കുകൾ നൽകുക ഏറ്റവും ഉയർന്ന പലിശ

Published : Feb 06, 2024, 09:10 AM IST
മുതിർന്ന പൗരന്മാരേ, പണമുണ്ടോ നിക്ഷേപിക്കാൻ? ഈ ബാങ്കുകൾ നൽകുക ഏറ്റവും ഉയർന്ന പലിശ

Synopsis

ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സാധാരണ നിരക്കുകളേക്കാൾ കൂടുതൽ പലിശ നൽകുന്നു.

മുതിർന്ന പൗരനാണോ എങ്കിൽ കോളടിച്ചു. നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രാജ്യത്തെ ഈ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത് വമ്പൻ പലിശയാണ്. രാജ്യത്തെ പല ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ വമ്പൻ പലിശ നൽകുന്നുണ്ട്. അതേസമയം ഈ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സാധാരണ നിരക്കുകളേക്കാൾ കൂടുതൽ പലിശ നൽകുന്നു.

സ്മോൾ ഫിനാൻസ് ബാങ്കുകളിൽ ചിലത്  മുതിർന്ന പൗരന്മാർക്ക് 9.50% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഈ ബാങ്കുകളിൽ നിക്ഷേപങ്ങൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും  മുതിർന്ന പൗരന്മാർക്ക് 9% അല്ലെങ്കിൽ അതിൽ കൂടുതൽ പലിശ ലഭിക്കുന്ന 7 ചെറുകിട ധനകാര്യ ബാങ്കുകളെ പരിചയപ്പെടാം. 

1. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്- യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് അതിൻ്റെ മുതിർന്ന പൗരന്മാർക്ക് 1001 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് 9.50% പലിശ വാഗ്ദാനം ചെയ്യുന്നു.

2. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്- ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 2 വർഷം മുതൽ 3 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 9.10% പലിശ വാഗ്ദാനം ചെയ്യുന്നു.

3. സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്- സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2 വർഷം മുതൽ 3 വർഷം വരെയുമുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക്  9.10% പലിശ വാഗ്ദാനം ചെയ്യുന്നു.

4. ജന സ്‌മോൾ ഫിനാൻസ് ബാങ്ക്- ജന സ്‌മോൾ ഫിനാൻസ് ബാങ്ക്  2 വർഷം മുതൽ 3 വർഷം വരെയുമുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് അതിൻ്റെ മുതിർന്ന പൗരന്മാർക്ക് 9.10% പലിശ വാഗ്ദാനം ചെയ്യുന്നു.

5. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്- ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് അതിൻ്റെ മുതിർന്ന പൗരന്മാർക്ക് 750 ദിവസത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 9.11% പലിശ വാഗ്ദാനം ചെയ്യുന്നു.

6. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്- ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 444 ദിവസത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 9% പലിശ വാഗ്ദാനം ചെയ്യുന്നു.

7. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്- ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് അതിൻ്റെ മുതിർന്ന പൗരന്മാർക്ക്  9% പലിശ വാഗ്ദാനം ചെയ്യുന്നു.
 

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു, ജനപ്രിയ ബ്രാൻഡുകൾക്ക് 10 മുതൽ 50 രൂപവരെ കുറഞ്ഞു
വീണ്ടും 'വര്‍ക്ക് ഫ്രം ഹോം'? മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ഐടി ജീവനക്കാര്‍; കേന്ദ്രമന്ത്രിക്ക് കത്തയച്ചു