മുതിർന്ന പൗരന്മാർക്ക് പണം വാരം; നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശയുമായി എസ്ബിഐ

By Web TeamFirst Published Oct 19, 2022, 1:45 PM IST
Highlights

മുതിർന്ന പൗരന്മാർക്ക് ഫിക്സഡ് ഡെപോസിറ്റിന് കൂടുതൽ പലിശ നൽകി എസ്ബിഐ. നിക്ഷേപത്തിന് ഉയർന്ന പലിശ നേടാം . പുതുക്കിയ നിരക്കുകൾ അറിയാം 
 

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. ഈ നിരക്ക് വർധനയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മുതിർന്ന പൗരന്മാരാണ്. കാരണം മുതിർന്ന പൗരന്മാർക്ക് അധിക പലിശയാണ് ബാങ്കുകൾ നൽകാറുള്ളത്. എസ്ബിഐ നിരക്ക് വർദ്ധിപ്പിച്ചതോടെ ഉയർന്ന പലിശയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുക.  7.65% വരെ പലിശയാണ് എസ്ബിഐ മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്നത്. 

എല്ലാ മുതിർന്ന പൗരന്മാർക്കും 60 വയസ്സിന് മുകളിലുള്ള എസ്ബിഐ പെൻഷൻകാർക്കും എസ്ബിഐ റസിഡന്റ് ഇന്ത്യൻ സീനിയർ സിറ്റിസൺ പെൻഷൻകാർക്ക് നൽകേണ്ട നിരക്കിന്റെ 0.50 ശതമാനം കൂടുതലായിരിക്കുമെന്ന് ബാങ്ക് പ്രസ്താവിച്ചിട്ടുണ്ട്. 

Latest Videos

മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക്

അഞ്ച് വർഷം മുതൽ പത്ത് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക്  6.65 ശതമാനം പലിശ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.  3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്   6.10 ശതമാനം പലിശ നൽകും. 

മുതിർന്ന പൗരന് 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  5.20 ശതമാനം പലിശ നൽകും.  46 ദിവസം മുതൽ 179 ദിവസം വരെയുള്ള കാലയളവിൽ നിക്ഷേപിക്കുന്ന മുതിർന്ന വ്യക്തികൾക്ക് 3.50 ശതമാനം പലിശ ലഭിക്കും. ഒന്നരമാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  3.40 ശതമാനം പലിശ ലഭിക്കും. 

എസ്ബിഐ ജീവനക്കാർക്കും എസ്ബിഐ പെൻഷൻകാർക്കും നൽകേണ്ട പലിശ നിരക്ക് ബാധകമായ നിരക്കിനേക്കാൾ ഒരു ശതമാനം കൂടുതലായിരിക്കുമെന്ന് എസ്ബിഐ വ്യക്തമാക്കി.  

click me!