
മുംബൈ: അമേരിക്കയുടെ ഇറക്കുമതി തീരുവപ്രഖ്യാപനം വരാനിരിക്കെ കരുതലോടെ ഓഹരി വിപണി. രണ്ട് ദിവസത്തെ ഇടിവിന് ശേഷം, നേട്ടത്തോടെയാണ് ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 500ഉം നിഫ്റ്റി 125ഉം പോയിൻ്റ് വരെ ഉയർന്നു. നിഫ്റ്റിയും സെൻസെക്സും ശക്തമായ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചതും. സെൻസെക്സ് 593 പോയിന്റ് അഥവാ 0.78 ശതമാനം ഉയർന്ന് 76,617.44 ലും നിഫ്റ്റി 50 166.65 പോയിന്റ് അഥവാ 0.72 ശതമാനം ഉയർന്ന് 23,332.35 ലും വ്യാപാരം അവസാനിപ്പിച്ചു. ട്രംപിന്റെ താരിഫ് നയങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പാണ് ഈ നേട്ടം. അമേരിക്കന്‍ സാമ്പത്തിക മാന്ദ്യത്തിൽ ഇന്നലെ തകര്‍ന്ന നിഫ്റ്റി ഐടി ഇന്ന് കരകയറി. ബാങ്ക് നിഫ്റ്റിയും മെച്ചപെട്ട നിലയിലാണ്.തീരുവ ചുമത്തിയാല്‍ ഇന്ത്യന്‍ വിപണിയില്‍ നാളെയാകും മാറ്റമുണ്ടാവുക. അതേസമയം രൂപയുടെ മൂല്യം ഇടിയുകയാണ്. 20 പൈസവരെ ഇന്ന് ഇടി്ഞിരുന്നു. ഒരു ഡോളറിന് 85 രുപ 59 പൈസ എന്ന നിലയിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്.
ഇന്ന് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ
ടാറ്റ കൺസ്യൂമർ (6.91 ശതമാനം വർധന), സൊമാറ്റോ (4.9 ശതമാനം വർധന), ടൈറ്റൻ (3.7 ശതമാനം വർധന), ഇൻഡസ്ഇൻഡ് ബാങ്ക് (2.8 ശതമാനം വർധന), മാരുതി സുസുക്കി (2 ശതമാനം വർധന)
ഇന്ന് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച ഓഹരികൾ
ഭാരത് ഇലക്ട്രോണിക്സ് (3.34 ശതമാനം ഇടിവ്), നെസ്‌ലെ ഇന്ത്യ (1.3 ശതമാനം ഇടിവ്), അൾട്രാടെക് സിമന്റ് (1 ശതമാനം ഇടിവ്), പവർഗ്രിഡ് (0.9 ശതമാനം ഇടിവ്), ബജാജ് ഫിൻസെർവ് (0.7 ശതമാനം ഇടിവ്) എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.