Share Market Live: സൂചികകൾ ഉയർന്നു തുടങ്ങി; സെൻസെക്സ് 100 പോയിന്റ് നേട്ടത്തിൽ

Published : Jul 27, 2022, 10:22 AM IST
Share Market Live: സൂചികകൾ ഉയർന്നു തുടങ്ങി; സെൻസെക്സ് 100 പോയിന്റ് നേട്ടത്തിൽ

Synopsis

വ്യാപാരം ആരംഭിക്കുമ്പോൾ നഷ്ടത്തിൽ ആയിരുന്ന സൂചികകൾ ഒരു മണിക്കൂർകൊണ്ട് തന്നെ ഉയർന്ന തുടങ്ങി. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 

മുംബൈ: ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപരം ആരംഭിച്ചു. സെന്‍സെക്‌സ് 78 പോയന്റ് താഴ്ന്ന് 55,190ലും നിഫ്റ്റി 31 പോയന്റ് ഇടിഞ്ഞ്  16,452ലുമാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് സെൻസെക്സ് 100 പോയിന്റ് ഉയർന്ന് 55,388 ൽ എത്തി, നിഫ്റ്റി 50 16500 ൽ എത്തി. 

സെൻസെക്‌സിൽ 1.16 ശതമാനം നേട്ടമുണ്ടാക്കിയത് ഏഷ്യൻ പെയിന്റ്‌സാണ്, തൊട്ടുപിന്നാലെ ലാർസൻ ആൻഡ് ടൂബ്രോ. ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ്, ടൈറ്റൻ എന്നിവയാണ് മുൻനിരയിലുള്ളത്.

ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം വളരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ 2022-23 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 7.4 ശതമാനമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF - The International Monetary Fund) പ്രവചിച്ചു. കേന്ദ്ര ബാങ്കിന്റെ നയങ്ങളും സാമ്പത്തിക പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന വസ്തുതകളും ചൂണ്ടിക്കാട്ടിയാണ് ഐഎംഎഫിന്റെ നിലപാട്.

നേരത്തെ 8.2 ശതമാനം വളർച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ നേടുമെന്നായിരുന്നു ഐ എം എഫ് പറഞ്ഞിരുന്നത്. എന്നാൽ ആഗോള തലത്തിലെ സാമ്പത്തിക കാലാവസ്ഥ ഗുണകരമല്ലാത്ത സാഹചര്യത്തിലാണ് പ്രതീക്ഷിത ജിഡിപി നിരക്ക് കുറച്ചത്. 80 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.

ആഗോള തലത്തിൽ സാമ്പത്തിക പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണ് ഐ എം എഫ് റിപ്പോർട്ട്. ഏപ്രിൽ വേൾഡ് എക്കണോമിക് ഔട്ട്‌ലുക്കിലേക്കുള്ള റിപ്പോർട്ടിൽ ആഗോള തലത്തിൽ ജിഡിപി വളർച്ചാ നിരക്ക് 3.2 ശതമാനം ആയിരിക്കുമെന്ന് ഐഎംഎഫ് പറയുന്നു.

ഇന്ത്യയുടെ ജിഡിപി പ്രവചനം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നേരത്തെ 8.2 ശതമാനത്തിൽ നിന്ന് 7.4 ശതമാനമായി കുറച്ചിരിക്കുന്നു. മാർച്ച് പാദത്തിൽ യുഎസ് സമ്പദ്‌വ്യവസ്ഥ ഇതിനകം 1.5% ചുരുങ്ങി, ജൂൺ പാദത്തിലും വളർച്ച നെഗറ്റീവ് സോണിലേക്ക് വഴുതിവീഴുമെന്ന് പലരും ഭയപ്പെടുന്ന സമയത്താണ് IMF ന്റെ പ്രവചനങ്ങൾ വരുന്നത്. ആഗോള യഥാർത്ഥ ജിഡിപി വളർച്ചയ്ക്കായി, IMF അതിന്റെ പ്രവചനങ്ങൾ ഏപ്രിലിലെ 3.6% പ്രവചനത്തിൽ നിന്ന് 2022 ൽ 3.2% ആയി കുറച്ചു. ഈ വർഷം ആദ്യം റിസർവ് ബാങ്ക് പ്രവചിച്ച 7.2 ശതമാനത്തേക്കാൾ അല്പം കൂടുതലാണ് ഐഎംഎഫിന്റെ പ്രവചനം. 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ