Share Market Today: നിക്ഷേപകർ ആശങ്കയിൽ; സെൻസെക്‌സ് 304 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 18000 ന് താഴെ;

Published : Jan 05, 2023, 05:28 PM IST
Share Market Today: നിക്ഷേപകർ ആശങ്കയിൽ; സെൻസെക്‌സ് 304 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 18000 ന് താഴെ;

Synopsis

യുഎസ് ഫെഡറൽ റിസർവിന്റെ നിലപാടിൽ നിക്ഷേപകർ വിയർത്തു. വിപണി നഷ്ടം നേരിട്ടു. പ്രതിരോധം തീർത്ത് മുന്നേറിയ ഓഹരികൾ ഇവയാണ്   

മുംബൈ: യുഎസ് ഫെഡറൽ റിസർവിന്റെ മിനുട്സ് പുറത്തു വന്നതോടെ നിക്ഷേപകർ ജാഗ്രത പാലിച്ചു. ഇത് ആഭ്യന്തര വിപണിയെ തളർത്തി. ഇതോടെ രണ്ടാം ദിനവും ആഭ്യന്തര വിപണികൾ നഷ്ടത്തിൽ അവസാനിച്ചു. ഇന്ന്  ബെഞ്ച്മാർക്ക് സൂചികകൾ നേരിയ നേട്ടത്തോടെ തുറന്നെങ്കിലും പിന്നീട് അത് നഷ്ടത്തിലേക്ക് നീങ്ങി. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് ഇടിഞ്ഞ് 60,049 ലെവലിലെത്തി. അതേസമയം, എൻഎസ്ഇ നിഫ്റ്റി 50 പോയിന്റ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 17,992 ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 0.4 ശതമാനം വരെ ഉയർന്നു. മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി ഫാർമ, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റൽ സൂചികകൾ ഒരു ശതമാനം വരെ ഉയർന്നു., നിഫ്റ്റി ഫിനാൻഷ്യൽ സർവീസസും നിഫ്റ്റി ഐടി സൂചികകളും നഷ്ടം നേരിട്ടു, ഒരു ശതമാനം വരെ ഇവ ഇടിഞ്ഞു. വ്യക്തിഗത ഓഹരികളിൽ, ബജാജ് ഫിനാൻസ് സെൻസെക്‌സ് സൂചികയിൽ ഏറ്റവും പിന്നിലായി, 8 ശതമാനത്തിലധികം ഇവ ഇടിഞ്ഞു, 

ആഗോള വിപണികൾ പരിശോധിക്കുമ്പോൾ, 2023-ൽ നിരക്ക് കുറയ്ക്കില്ലെന്ന് സൂചിപ്പിച്ച യുഎസ് ഫെഡറൽ റിസർവിന്റെ മീറ്റിംഗിൽ നിന്നുള്ള മിനുറ്റിസിൽ നിന്നും വ്യക്തമായതിനെ തുടർന്ന് യുഎസ് ഇക്വിറ്റി ഫ്യൂച്ചറുകൾ ഇടിഞ്ഞു. ഡൗ ജോൺസ് ഫ്യൂച്ചേഴ്സ്, എസ് ആന്റ് പി 500 ഫ്യൂച്ചേഴ്സ്, നാസ്ഡാക്ക് ഫ്യൂച്ചേഴ്സ് എന്നിവ 0.2 ശതമാനം വരെ ഇടിഞ്ഞു.

യുഎസ് ഡോളറിനെതിരെ ആഭ്യന്തര കറൻസി 31 പൈസ ഉയർന്ന് 82.51 എന്ന നിലയിലെത്തി. അതേസമയം, ആറ് കറൻസികളുടെ ഒരു കുട്ടയ്‌ക്കെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.04 ശതമാനം ഇടിഞ്ഞ് 104.21 ആയി.

എണ്ണ വിപണിയിൽ, ബ്രെന്റ് ക്രൂഡിന്റെയും ഡബ്ല്യുടിഐ ക്രൂഡിന്റെയും വില 2 ശതമാനം ഉയർന്ന് ബാരലിന് 79 ഡോളറിലും ബാരലിന് 74 ഡോളറിലും എത്തി

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം