Share Market Today: റിപ്പോയിൽ തട്ടിനിന്ന് ഓഹരി വിപണി; സൂചികകളുടെ നീക്കം അറിയാം

Published : Aug 05, 2022, 04:44 PM IST
Share Market Today: റിപ്പോയിൽ തട്ടിനിന്ന് ഓഹരി വിപണി; സൂചികകളുടെ നീക്കം അറിയാം

Synopsis

റിപ്പോ ഉയർത്തിയത് ഓഹരി വിപണിയിൽ പ്രതിഫലിച്ചു. ഇന്ന് നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്  

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പലിശ നിരക്കുകൾ ഉയർത്തിയത് വിപണിയിൽ പ്രതിഫലിച്ചു.  ബിഎസ്ഇ സെൻസെക്സ് (Sensex) 89.13 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്ന് 58387.93 ലും നിഫ്റ്റി (Nifty) 50 15.5 പോയിന്റ് അല്ലെങ്കിൽ 0.09 ശതമാനം ഉയർന്ന് 17397.5 ലും വ്യാപാരം അവസാനിപ്പിച്ചു. 

Read Also: പലിശ നിരക്ക് ഉയർത്തി ആർബിഐ; റിപ്പോ 50 ബേസിസ് പോയിന്റ് കൂടി

നിഫ്റ്റി മിഡ്‌ക്യാപ് 0.12 ശതമാനവും നിഫ്റ്റി സ്മോൾക്യാപ് 0.09 ശതമാനവും നേരിയ തോതിൽ ഇടിഞ്ഞു.നിഫ്റ്റിയിൽ  28 ഓഹരികൾ ഉയർന്നു 22 ഇടിഞ്ഞു. ശ്രീ സിമൻറും അൾട്രാടെക് സിമന്റും  2.5 ശതമാനം ഉയർന്നു, ഐസിഐസിഐ ബാങ്ക് ഓഹരി  2 ശതമാനത്തിലധികം ഉയർന്നു.യുപിഎൽ, ഭാരതി എയർടെൽ, ഇൻഫോസിസ്, ഗ്രാസിം, വിപ്രോ തുടങ്ങിയ മറ്റ് ഓഹരികൾ 1 മുതൽ 1.5 ശതമാനം വരെ ഉയർന്നു.

Read Also: പ്രവാസികൾക്ക് ആശ്വസിക്കാം; വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം

ബ്രിട്ടാനിയ ഓഹരികൾ  2 ശതമാനത്തിലധികം ഇടിഞ്ഞു. എം ആൻഡ് എം, റിലയൻസ് ഇൻഡസ്ട്രീസ്, ഹീറോ മോട്ടോ, മാരുതി, ഇൻഡസ്ഇൻഡ് ബാങ്ക്, സിപ്ല എന്നിവ വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ 1 മുതൽ 2 ശതമാനം വരെ ഇടിഞ്ഞു. 

Read Also: 33,000 കോടി രൂപ സമാഹരിക്കാൻ ബോണ്ടുകൾ വിൽക്കാൻ കേന്ദ്രം

ആർബിഐ ഇന്ന് റിപ്പോ നിരക്ക്  50 ബേസിസ് പോയിൻറ് വർധിപ്പിച്ചു. ഇതോടെ റിപ്പോ  5.4 ശതമാനമായി.മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണു ആർബിഐ നിരക്കുയർത്തിയത്. 2019 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് 5.40 ലാണ് റിപ്പോ. 

Read Also: ഇഎംഐ പോക്കറ്റ് കാലിയാക്കും; ഭവനവായ്പ നിരക്കുകൾ ഉയർന്നേക്കും

ആർ‌ബി‌ഐ  മോണിറ്ററി പോളിസി കമ്മിറ്റി ഓഗസ്റ്റ് മൂന്നിനാണ് ധന നയ യോഗം ചേർന്നത്. മൂന്ന് ദിവസത്തെ മീറ്റിങ് ഇന്ന് അവസാനിക്കുകയും ചെയ്തു. പോളിസി നിരക്ക് വർധിപ്പിക്കാൻ എംപിസി ഏകകണ്ഠമായി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്  അറിയിച്ചു.  ഇതോടെ രാജ്യത്തെ  പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ നിക്ഷേപ വായ്പ നിരക്കുകൾ ഉയർത്തിയേക്കും. 
 

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി