Share Market Today: നേട്ടത്തിൽ ഓഹരി വിപണി; സെൻസെക്‌സ് 344 പോയിന്റ് ഉയർന്നു, നിഫ്റ്റി 16000 കടന്നു.

Published : Jul 15, 2022, 04:05 PM ISTUpdated : Jul 15, 2022, 04:10 PM IST
Share Market Today: നേട്ടത്തിൽ ഓഹരി വിപണി; സെൻസെക്‌സ് 344 പോയിന്റ് ഉയർന്നു, നിഫ്റ്റി 16000 കടന്നു.

Synopsis

ആഭ്യന്തര സൂചികകൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും ഉച്ചയോടെ സൂചികകൾ ദുർബലമായിരുന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 

മുംബൈ: ഓഹരി വിപണി (Share Market) നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ആഭ്യന്തര സൂചികകൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും ഉച്ചയോടെ സൂചികകൾ ദുർബലമായിരുന്നു. എന്നാൽ വ്യാപാരം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ സൂചികകൾ വീണ്ടും ഉയർന്നു. സെൻസെക്സ് (Sensex) 344 പോയിന്റ് അഥവാ 0.65 ശതമാനം ഉയർന്ന് 53,760 ലും നിഫ്റ്റി (Nifty) 50 0.69 ശതമാനം ഉയർന്ന് 16,049 ലും വ്യാപാരം അവസാനിപ്പിച്ചു. 

വിപണിയിൽ ഇന്ന് എച്ച്‌യുഎൽ, മാരുതി സുസുക്കി ഇന്ത്യ, ടാറ്റ കൺസ്യൂമർ, ടൈറ്റൻ, ടാറ്റ മോട്ടോഴ്‌സ്, എൽ ആൻഡ് ടി, എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ, ഭാരതി എയർടെൽ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്.

ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, എച്ച്‌സിഎൽ ടെക്, വിപ്രോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡോ.റെഡ്ഡീസ്, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിലാണ്. 

Read Also: റെക്കോർഡിട്ട് വ്യാപാരക്കമ്മി; അനിയന്ത്രിതമായി ഉയർന്ന് ഇറക്കുമതി

നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.7 ശതമാനവും  0.3 ശതമാനവും ഉയർന്നു.  നിഫ്റ്റി ഓട്ടോ, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ നേട്ടമുണ്ടാക്കി. മെറ്റൽ, പിഎസ്‌യു ബാങ്ക് നഷ്ടത്തിലാണ്.

അതേസമയം, ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഇന്ന് രാവിലെ രാവിലെ രൂപയുടെ മൂല്യം 79.90 ൽ നിന്നും 79.99 ലേക്കെത്തി. ഇന്നലെ രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു