Share Market Today: നിക്ഷേപകർ ആവേശത്തിൽ; വിപണിയിൽ നേട്ടം തുടരുന്നു

By Web TeamFirst Published Oct 19, 2022, 6:11 PM IST
Highlights

ഓഹരി വിപണി നേട്ടത്തിലാണ്. സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 

മുംബൈ: ആഭ്യന്തര സൂചികകൾ വിപണിയിൽ മുന്നേറ്റം നടത്തി. സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ നാലാമത്തെ സെഷനിൽ ഇന്ന് നേട്ടമുണ്ടാക്കി. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഓഹരികൾ സൂചികയുടെ നേട്ടത്തിന് പിന്തുണയേകി.  ബിഎസ്ഇ സെൻസെക്സ് 146.59 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്ന് 59,107.19 ലും നിഫ്റ്റി 50 25.30 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 17,512.25 ലും വ്യാപാരം അവസാനിപ്പിച്ചു. 

ALSO READ: മുതിർന്ന പൗരന്മാർക്ക് പണം വാരം; നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശയുമായി എസ്ബിഐ

സെൻസെക്സിൽ ഇന്ന്  നെസ്‌ലെ ഇന്ത്യ, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്‌ഡിഎഫ്‌സി), ആർഐഎൽ, ഐടിസി, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ മികച്ച നേട്ടമുണ്ടാക്കി. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിൻസെർവ്, എച്ച് സി എൽ ടെക്നോളജീസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഇൻഫോസിസ് എന്നിവ നഷ്ടം നേരിട്ടു. 
 
മേഖലകൾ പരിശോധിക്കുമ്പോൾ. നിഫ്റ്റി ഓയിൽ & ഗ്യാസ് സൂചിക 0.57 ശതമാനം ഉയർന്നു. ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി റിയാലിറ്റി എന്നിവ 0.40 ശതമാനം വീതം ഉയർന്നു.

ALSO READ: കാർ വില്പനയെക്കാൾ പെർഫ്യൂം വില്പനയിൽ മാസ്സായി മസ്ക് 

ബിഎസ്ഇ മിഡ്കാപ്പ് സൂചിക 31.54 പോയിന്റ് ഉയർന്ന്  25,069.31 ലും സ്മോൾക്യാപ് സൂചിക 8.82 പോയിന്റ് താഴ്ന്ന് 28,741.78 ലും അവസാനിച്ചു.

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ്. ഒരു ഡോളറിന് 83 .01 എന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ രൂപ ഡോളറിനെതിരെ 82 .36  എന്ന നിരക്കിലായിരുന്നു. ഡോളർ ശക്തി പ്രാപിക്കുമ്പോൾ, മറ്റ് കറൻസികൾ തകരുകയാണ്. ബ്രിട്ടീഷ് പൗണ്ട് 0.6 ശതമാനം ഇടിഞ്ഞ് 1.1247 ൽ എത്തി, അതേസമയം ജാപ്പനീസ് യെൻ ഇന്ന് 149.48 ആയി കുറഞ്ഞു,


 
 

click me!