Asianet News MalayalamAsianet News Malayalam

കാർ വില്പനയെക്കാൾ പെർഫ്യൂം വില്പനയിൽ മാസ്സായി മസ്ക്

പെർഫ്യൂം വില്പനയിൽ മസ്ക് നേടിയത് കോടികൾ. കാർ വില്പനയെക്കാൾ പെർഫ്യൂം വില്പന പൊടിപൊടിച്ചുവെന്ന് കമന്റ്. ശേഷിക്കുന്നത് 1300  കുപ്പികൾ മാത്രം 

elon musk tweeted 28,700 bottles of exquisite Burnt Hair perfume already sold
Author
First Published Oct 19, 2022, 3:38 PM IST

ലോക സമ്പന്നരിൽ ഒന്നാമനായ ഇലോൺ മസ്ക് പെർഫ്യൂം വില്പനയിലൂടെ കോടികൾ സമ്പാദിക്കുന്നു. വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ല,  ബഹിരാകാശ-സംരംഭമായ സ്‌പേസ് എക്‌സ് കമ്പനികൾക്ക് പുറമെ ഈ അടുത്താണ് മസ്ക് പെർഫ്യൂം വ്യാപാരത്തിലേക്ക് കടന്നത്. ബേൺഡ് ഹെയർ എന്ന പേരിൽ ഇറക്കിയ പെർഫ്യൂമിന്റെ 28,700 കുപ്പികൾ വിറ്റതായി ട്വിറ്ററിലൂടെ മസ്‌ക് അറിയിച്ചു.

 

പുതിയ സംരഭത്തെ സൂചിപ്പിച്ചുകൊണ്ട് തന്റെ ട്വിറ്റർ ബയോ മസ്ക് തുരുത്തിയിരുന്നു. "പെർഫ്യൂം സെയിൽസ്മാൻ" എന്നാണ് നിലവിൽ മാസ്കിന്റെ ട്വിറ്റർ ബയോ. പുതിയ ഉത്പന്നത്തിന്റെ ചിത്രം പങ്കവെച്ചുകൊണ്ട് ഇത് "ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം" എന്നാണ് മസ്‌ക് കുറിച്ചത്. ഇപ്പോൾ ബേൺഡ് ഹെയർ  പെർഫ്യൂമിന്റെ 28,700 കുപ്പികൾ വിറ്റതായും ഇനി 1300 കുപ്പികൾ മാത്രമേ ശേഷിക്കുന്നുള്ളു എന്നും മസ്ക് ട്വീറ്റ് ചെയ്തു. 

ALSO READ: മുതിർന്ന പൗരന്മാർക്ക് പണം വാരം; നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശയുമായി എസ്ബിഐ

സുഗന്ധദ്രവ്യ വ്യാപാരത്തിലേക്കുള്ള കടന്നു വരവ്  വളരെ നാളുകളായി ആലോചനയിൽ ഉണ്ടെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. പുതിയ ഉത്പന്നം ചുവന്ന നിറത്തിലുള്ള കുപ്പിയിലാണ്. അതിൽ വെള്ളി നിറത്തിൽ "ബേൺഡ് ഹെയർ" എന്ന പേര് എഴുതിയിരിക്കുന്നു.  

ഒരു "ബേൺഡ് ഹെയർ" പെര്‍ഫ്യൂമിന്‍റെ വില 100 ഡോളര്‍ ആണ് അതായത്  8,400 രൂപ. ഇപ്പോ ആകെ 28,700 കുപ്പികൾ വിറ്റു എന്നാണ് മസ്ക് പറയുന്നത്. അതായത് ആകെ 241080000 രൂപയുടെ വില്പന നടത്തി. ഈ ബാക്കിയുള്ളത് 1300  കുപ്പികൾ ആണ്. 

 

മാസ്കിന്റെ ട്വീറ്റിന് നിരവധി പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. ഇലക്ട്രിക് കാർ കമ്പനികൾ നേടിയതിനേക്കാൾ കൂടുതൽ പണം മസ്‌ക്കിന്റെ പുതിയ സംരംഭം നേടുന്നുണ്ട് എന്നാണ് ഒരു ട്വിറ്റെർ ഉപയോക്താവ് പ്രതികരിച്ചത്.  

Follow Us:
Download App:
  • android
  • ios