Share Market Today: നേട്ടത്തിൽ അവസാനിപ്പിച്ചു; നിഫ്റ്റി 132 പോയന്റ് ഉയര്‍ന്നു

By Web TeamFirst Published Jun 27, 2022, 5:11 PM IST
Highlights

ഓഹരി വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിൽ. നിഫ്റ്റി 132  പോയിന്റും സെന്‍സെക്‌സ് 433 പോയിന്റും ഉയർന്നു.

മുംബൈ: ഓഹരി വിപണി (stock market) സൂചികകള്‍  മൂന്നാം ദിവസവും നേട്ടത്തിൽ അവസാനിപ്പിച്ചു. വ്യാപാരം അവസാനിക്കുമ്പോൾ നിഫ്റ്റി 132.70 പോയന്റ് നേട്ടത്തിലാണുള്ളത്. സെന്‍സെക്‌സ് 433.30 പോയന്റ് ഉയര്‍ന്ന് 53,161.28ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണി അവസാനിക്കുമ്പോൾ നിഫ്റ്റി 15,832 പോയിന്റിൽ എത്തിയിരുന്നു 

ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, എല്‍ആന്‍ഡ്ടി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, തുടങ്ങിയ ഓഹരികളാണ് ഇന്ന് വിപണിയിൽ കൂടുതലും നേട്ടമുണ്ടാക്കിയത്.  റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്,  എച്ച്ഡിഎഫ്‌സി ലൈഫ്, ഐഷര്‍ മോട്ടോഴ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

വിവിധ സെക്ടറുകൾ പരിശോധിക്കുകയാണെങ്കിൽ നിഫ്റ്റിയിൽ ഐടി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. അവസാനിക്കുമ്പോൾ ഐടി സൂചികകള്‍ രണ്ടുശതമാനത്തോളം ഉയര്‍ന്നു. ബാങ്ക്, ഓട്ടോ, ധനകാര്യം, റിയാല്‍റ്റി, മെറ്റല്‍ സൂചികകൾ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.
 

click me!