ആഡംബരത്തിന്റെ അവസാന വാക്കോ.., അംബാനിയുടെ മരുമകളുടെ സൂപ്പർ കൂൾ ലുക്കിന്റെ ചെലവ് എത്ര?

Published : Mar 02, 2025, 08:16 PM IST
ആഡംബരത്തിന്റെ അവസാന വാക്കോ.., അംബാനിയുടെ മരുമകളുടെ സൂപ്പർ കൂൾ ലുക്കിന്റെ ചെലവ് എത്ര?

Synopsis

ലോകത്തിലെ ഏറ്റവും ആഡംബര ഫാഷൻ ബ്രാൻഡുകളായ വാലന്റീനോ, ചാനൽ, ഡിയോർ തുടങ്ങിയ ബ്രാൻഡുകളുടെ ഡിസൈനർ വസ്ത്രങ്ങൾ ശ്ലോക പതിവായി ധരിക്കാറുണ്ട്

ഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമനായ മുകേഷ് അംബാനി. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. അതിനാൽത്തന്നെ അംബാനി കുടുംബത്തിനെ വിടാതെ പിന്തുടരാറുണ്ട് സോഷ്യൽ മീഡിയ. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക അംബാനിയാണ് ശ്രദ്ധ കേന്ദ്രം. ഇതിനകം തന്നെ ശ്ലോക, സ്റ്റൈൽ ഐക്കൺ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ആഡംബര ഫാഷൻ ബ്രാൻഡുകളായ വാലന്റീനോ, ചാനൽ, ഡിയോർ തുടങ്ങിയ ബ്രാൻഡുകളുടെ ഡിസൈനർ വസ്ത്രങ്ങൾ ശ്ലോക പതിവായി ധരിക്കാറുണ്ട്. ഇപ്പോൾ ശ്ലോക ധരിച്ച പ്രമുഖ ആഡംബര ബ്രാൻഡായ വാലന്റീനോയുടെ വസ്ത്രമാണ് ശ്രദ്ധ നേടുന്നത്. 

വാലന്റീനോയുടെ 'ക്രീപ്പ് കൊച്ചർ സീക്വിൻ-എംബെല്ലിഷ്ഡ് മിനി ഡ്രസ്' ആണ് ശ്ലോക ധരിച്ചത്. ശ്ലോക അംബാനിയുടെ പിങ്ക് വാലന്റീനോ വസ്ത്രത്തിന്റെ വില സോഷ്യൽ മീഡിയയെ അമ്പരിപ്പിച്ചിട്ടുണ്ട്. റോസ് നിറത്തിലുള്ള മിനി ഡ്രസ്സ് സിൽക്ക് കൊണ്ട് നിർമ്മിച്ചതാണ്. ഇതിൽ നിറയെ തിളങ്ങുന്ന  സീക്വിനുകളാൽ അലങ്കരിച്ചിട്ടുണ്ട്. 

 വാലന്റീനോയുടെ വെബ്‌സൈറ്റിൽ ഈ വസ്ത്രത്തിന്റെ വില 11,580 ഡോളറാണ്. രാജ്യത്ത് ഇതിന്റെ വില ഏകദേശം 10 ലക്ഷം രൂപയാണ്. ഇതിന്റെ കൂടെ ഏകദേശം ഒരു ലക്ഷം രൂപ വില വരുന്ന മെറ്റാലിക് ഹീൽസ് ചെറുപ്പന് ശ്ലോക അണിഞ്ഞത്. 

 

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും