റെക്കോർഡ് വിലയിൽ നിന്നും 33% ഇടിഞ്ഞ് വെള്ളി വില; വിൽപ്പന സമ്മർദ്ദം നേരിട്ട് സ്വർണവും

Published : Feb 10, 2026, 03:55 PM IST
silver price today 10 february 2026 mcx silver rate falls profit booking city wise india

Synopsis

ജനുവരി 29 ന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് വെള്ളി ഏകദേശം 33% ഇടിവ് നേരിട്ടു

ദില്ലി: വെള്ളിയുടെ വില കുത്തനെ താഴേക്ക്. സമീപകാലത്തെ വമ്പൻ നേട്ടങ്ങൾക്ക് ശേഷം ഇന്ന് വെള്ളിയുടെ വില ഇടിഞ്ഞു. എംസിഎക്സിൽ വെള്ളിവെള്ളി വില കിലോഗ്രാമിന് 5,422 രൂപ അഥവാ 2.06% കുറഞ്ഞ് 2,57,198 രൂപയായി. ലാഭമെടുപ്പും യുഎസ് ഡോളർ ശക്തി പ്രാപിച്ചതുമാണ് വിലയിലെ ഇടിവിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.

ജനുവരി 29 ന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് വെള്ളി ഏകദേശം 33% ഇടിവ് നേരിട്ടു. ഡോളര്‍ ശക്തമാകുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണമോ എണ്ണയോ വാങ്ങുന്നവര്‍ക്ക് അത് വലിയ ചെലവേറിയതാകും. ഇതാണ് വിപണിയില്‍ ഡിമാന്‍ഡ് കുറയാന്‍ ഇടയാക്കിയത്.

മറ്റു വിപണികളില്‍

ചെമ്പ്: നിര്‍മ്മാണ മേഖലയില്‍ പ്രധാനമായ ചെമ്പിനും വില കുറഞ്ഞു. ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചില്‍ ചെമ്പിന്റെ സ്റ്റോക്ക് വര്‍ധിച്ചതാണ് ഇതിന് കാരണം.

സോയാബീന്‍: മറ്റു സാധനങ്ങള്‍ക്ക് വില കുറഞ്ഞപ്പോള്‍ സോയാബീന്‍ വിലയില്‍ നേരിയ വര്‍ധനവുണ്ടായി. ചൈന അമേരിക്കയില്‍ നിന്ന് കൂടുതല്‍ സോയാബീന്‍ വാങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന് പിന്നില്‍.

ഇരുമ്പ്: സ്റ്റോക്ക് അധികമായതോടെ ഇരുമ്പയിരിന്റെ വിലയും രണ്ട് ശതമാനം ഇടിഞ്ഞു.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍ കൂടി വരുന്നതോടെ വിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യ- യുഎസ് വ്യാപാരക്കരാർ: ഇന്ത്യൻ കർഷകർക്ക് എന്തൊക്കെ നേട്ടങ്ങൾ? കയറ്റുമതി കൂടുമോ?
1400 കോടി കടന്ന് തമിഴ്നാടിന്റെ ഇലക്ട്രോണിക്സ് കയറ്റുമതി; ലക്ഷ്യം 1800 കോടി ഡോളർ