മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്

Published : Sep 28, 2025, 07:13 PM IST
Meta

Synopsis

ഓൺലൈൻ തട്ടിപ്പിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനായി സോഷ്യൽ മീഡിയ കമ്പനികളെ കർശനമായി നിരീക്ഷിക്കാൻ സിംഗപ്പൂർ ഇപ്പോൾ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാണ്.

ഫേസ്ബുക്ക് തട്ടിപ്പുകൾ തടയാൻ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് മേൽ കർശന സമ്മർദ്ദവുമായി സിംഗപ്പൂർ സർക്കാർ. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും വർദ്ധിക്കുന്നത് തടയാൻ ഈ മാസം അവസാനത്തോടെ മെറ്റാ മുഖം തിരിച്ചറിയൽ പോലുള്ള സാങ്കേതികവിദ്യ നടപ്പിലാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളിൽ ഇക്കാര്യം പാലിക്കുന്നതിൽ മെറ്റാ പരാജയപ്പെട്ടാൽ, കമ്പനിക്ക് മേൽ 65 ദശലക്ഷം രൂപ (ഏകദേശം 650,000 കോടി രൂപ) വരെ പിഴ ചുമത്തും. സമയപരിധി കഴിഞ്ഞാൽ പ്രതിദിനം 100,000 യുഎസ് ഡോളർ (ഏകദേശം 7.7 ദശലക്ഷം രൂപ) പിഴ കൂടി ചുമത്തുമെന്നും സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി.

2024 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന സിംഗപ്പൂരിന്റെ പുതിയ ഓൺലൈൻ ക്രിമിനൽ ഹാർംസ് ആക്ട് പ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ നിയമപ്രകാരം മെറ്റയിൽ നിന്ന് ഇത്തരമൊരു ഉത്തരവ് ലഭിക്കുന്ന ആദ്യത്തെ പ്രധാന കേസാണിത്. ഓൺലൈൻ തട്ടിപ്പിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനായി സോഷ്യൽ മീഡിയ കമ്പനികളെ കർശനമായി നിരീക്ഷിക്കാൻ സിംഗപ്പൂർ ഇപ്പോൾ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാണ്.

2024 ജൂണിനും 2025 ജൂണിനും ഇടയിൽ, ഫേസ്ബുക്കിൽ വ്യാജ പരസ്യങ്ങളിലും അക്കൗണ്ടുകളിലും വർദ്ധനവുണ്ടായി. ആളുകളെ കബളിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് തട്ടിപ്പുകാർ തട്ടിപ്പ് നടത്തുന്നു. മെറ്റായ്ക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ പറയുമ്പോഴും പക്ഷേ സിംഗപ്പൂരിൽ തട്ടിപ്പ് പ്രശ്നം ഒരു പ്രധാന ആശങ്കയായി തുടരുന്നു. ഈ മാസം ആദ്യം സിംഗപ്പൂര്‍ പോലീസ് മെറ്റയോട് ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമിലെ പരസ്യങ്ങള്‍, അക്കൗണ്ടുകള്‍, പ്രൊഫൈലുകള്‍, പ്രധാന

സര്‍ക്കാര്‍ ഓഫീസര്‍മാരെ അനുകരിക്കുന്ന ബിസിനസ് പേജുകള്‍ തുടങ്ങിയവയ്ക്കെതിരെ നടപടികൾ സ്വീകരിക്കാന്‍ ഉത്തരവിട്ടിരുന്നു.

അതേസമയം ഫേസ്ബുക്കിൽ ഏതെങ്കിലും സെലിബ്രിറ്റിയുടെ ചിത്രമോ പേരോ ദുരുപയോഗം ചെയ്യുന്നത് തങ്ങളുടെ നയത്തിന് വിരുദ്ധമാണെന്ന് മെറ്റ പറയുന്നു. അത്തരം വ്യാജ അക്കൗണ്ടുകളും പരസ്യങ്ങളും കണ്ടെത്തിയാൽ അവ നീക്കം ചെയ്യുമെന്നും മെറ്റാ പറഞ്ഞു. വ്യാജ അക്കൗണ്ടുകളും പരസ്യങ്ങളും കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നും തട്ടിപ്പുകാരെ നേരിടാൻ പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ഗ്രാറ്റുവിറ്റിയില്‍ പറ്റിപ്പ് നടക്കില്ല; തടയിട്ട് പുതിയ തൊഴില്‍ നിയമം, മാറ്റങ്ങൾ അറിഞ്ഞിരിക്കണം
രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നഷ്ടം ആര്‍ക്കൊക്കെ? ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി