സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക്; ഫോൺപേ ആസ്ഥാനം മാറ്റുമെന്ന് റിപ്പോർട്ട്

Published : Jul 21, 2022, 05:12 PM ISTUpdated : Jul 21, 2022, 05:15 PM IST
സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക്; ഫോൺപേ ആസ്ഥാനം മാറ്റുമെന്ന് റിപ്പോർട്ട്

Synopsis

ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്‌ഫോമായ ഫോൺപേ ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റാൻ ഒരുങ്ങുന്നു. ഫ്ലിപ്പ്കാർട്ട് സിംഗപ്പൂരിൽ തുടരും

ദില്ലി: പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അതേസമയം, ഫോൺ പേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ ഫ്ലിപ്പ്കാർട്ട് സിംഗപ്പൂരിൽ തന്നെ തുടരും. 

2020 ഡിസംബെരിൽ ആണ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫോൺപേ വേറിട്ടത്. തുടർന്ന് രാജ്യത്തെ ഏറ്റവും മികച്ച ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽ ഒന്നായ ഫ്ലിപ്പ്കാർട്ട് ഫോൺപേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് ഫോൺ മാറ്റുമെന്ന വാർത്തയോട് ഫോൺപേയോ ഫ്ലിപ്പ്കാർട്ടോ പ്രതികരിച്ചിട്ടില്ല. 

Read Also:4,500 എയർ ഇന്ത്യ ജീവനക്കാർ പുറത്തേക്ക്; വിആർഎസ് ഏർപ്പെടുത്തി ടാറ്റ ഗ്രൂപ്പ്

അതേസമയം, ഫോൺ പേ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. 2022 അവസാനത്തോടെ രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് ഫോൺപേ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം  നിലവിലുള്ള 2,600 ൽ നിന്ന് 5,400 ആയി ഉയർത്തും . 

ബംഗളൂരു, പുണെ, മുംബൈ, ദില്ലി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത 12 മാസത്തിനുള്ളിൽ പുതിയ നിയമനങ്ങൾ നടത്താനാണ് ഫോൺ പേയുടെ നീക്കം. ഏകദേശം 2,800ഓളം പുതിയ അവസരങ്ങളാണ് ഇതോടെ ഫോൺ പേ സൃഷ്ടിക്കുക. എഞ്ചിനീയറിംഗ്, മാർക്കറ്റിങ്, അനലിറ്റിക്‌സ്, ബിസിനസ് ഡെവലപ്‌മെന്റ്, സെയിൽസ് എന്നീ വിഭാഗങ്ങളിലേക്ക് ആയിരിക്കും നിയമനങ്ങൾ നടക്കുക. 

Read Also: വാട്ട്സ്ആപ്പിലൂടെ എസ്ബിഐ ബാങ്കിങ് സേവനങ്ങൾ; എങ്ങനെ രജിസ്റ്റർ ചെയ്യാം, ഉപയോഗിക്കാം, മിനി സ്റ്റേറ്റ്മെന്റ് നേടാം

രാജ്യത്തെ മുൻനിര ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റഫോമായ ഫോൺ പേ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ കമ്പനിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്. കഴിവുറ്റ പ്രതിഭകളെ കമ്പനിയ്ക്ക് ആവശ്യമാണെന്ന് ഫോൺപെയുടെ എച്ച്ആർ മേധാവി മൻമീത് സന്ധു പറഞ്ഞു. ഫോൺപേയുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റുമ്പോൾ രാജ്യത്ത് തൊഴിലവസരങ്ങൾ വർധിച്ചേക്കാം. 

PREV
Read more Articles on
click me!

Recommended Stories

കുതിക്കുന്ന ജിഡിപി മാത്രം നോക്കിയാല്‍ പോരാ; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ യഥാര്‍ത്ഥ ചിത്രം അറിയാന്‍ ചില കാര്യങ്ങള്‍
വെള്ളി വിലയില്‍ വന്‍ തകര്‍ച്ച; ഒറ്റദിവസം ഇടിഞ്ഞത് 11,000 രൂപ; വിപണിയില്‍ 'ലാഭമെടുക്കല്‍' തകൃതി