Skilsss: കഴിവുകൾ പ്രയോജനപ്പെടുത്താം, അധിക വരുമാനം നേടാം

By Web TeamFirst Published Nov 24, 2022, 4:08 PM IST
Highlights

വിശ്വാസ്യതയുള്ള, ഇടനിലക്കാരില്ലാത്ത വൈദഗ്ധ്യമുള്ള ജോലിക്കാരെ തൊട്ടടുത്ത് നിന്ന് കണ്ടെത്താം. നിങ്ങൾ ഒരു വിദ്യാർത്ഥിയോ, വീട്ടമ്മയോ, ഏതെങ്കിലും ഒരു മേഖലയിൽ വൈദഗ്ധ്യമുള്ള ആളോ, ഏതുമായിക്കൊള്ളട്ടെ, കഴിവുകൾ പ്രയോജനപ്പെടുത്തി അധിക വരുമാനം നേടാം

നല്ലൊരു ഇലക്ട്രീഷ്യനെയോ മെക്കാനിക്കിനെയോ കണ്ടെത്താൻ എപ്പോഴും ബുദ്ധിമുട്ടാണ്. വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ ചെയ്യുന്ന നല്ല കഴിവുള്ള ആളുകൾ തൊട്ടടുത്ത് ഉണ്ടെങ്കിൽ തന്നെ നമ്മൾ അറിയണം എന്നില്ല. അത് പോലെ തന്നെയാണ് ഏതെങ്കിലും മേഖലയിൽ പ്രാഗത്ഭ്യം ഉണ്ടെങ്കിലും അത് ആവശ്യമുള്ളവരെ കണ്ടെത്താൻ സാധിക്കാതെ വരുന്നതും. ഇനി നന്നായി ജോലി ചെയ്യാൻ കഴിയുന്ന, വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് അര്‍ഹിച്ച കൂലി കിട്ടാത്തതും വലിയ പ്രശനമാണ്.

എങ്ങനെ വിശ്വാസ്യതയുള്ള, ഇടനിലക്കാരില്ലാത്ത വൈദഗ്ധ്യമുള്ള ജോലിക്കാരെ തൊട്ടടുത്ത് നിന്ന് കണ്ടെത്തും? നിങ്ങൾ ഒരു വിദ്യാർത്ഥിയോ, വീട്ടമ്മയോ, ഏതെങ്കിലും ഒരു മേഖലയിൽ വൈദഗ്ധ്യമുള്ള ആളോ, ഏതുമായിക്കൊള്ളട്ടെ. നിങ്ങളുടെ കഴിവുകൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തി അധിക വരുമാനം നേടാൻ ഒരു മാർഗം ഉണ്ടെങ്കിലോ. ഇതിനു രണ്ടിനുമുള്ള പരിഹാരം ഒരുക്കുകയാണ് ഒരു മൊബൈൽ ആപ്ലിക്കേഷൻ. വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവരെയും അവരുടെ സേവനം ആവശ്യമുള്ളവരെയും ഒരു കുടക്കീഴിൽ എത്തിക്കുകയാണ് സ്കിൽസ് (Skilsss) മൊബൈൽ ആപ്പ്.

വ്യത്യസ്തമായ ജോലികള്‍ക്ക് വൈദഗ്ധ്യമുള്ളവരെ കണ്ടെത്താൻ ആപ്പ് സഹായിക്കുന്നു. ഒപ്പം, ഓരോ മേഖലയിലും സ്കില്ലുകള്‍ ഉള്ളവര്‍ക്ക് സ്വന്തം കഴിവ് അധിക വരുമാനത്തിന് ഉപയോഗിക്കാനും Skilsss ആപ്പ് സഹായിക്കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തങ്ങളുടെ 50 കിലോമീറ്റര്‍ ചുറ്റളവിൽ ജോലികള്‍ കണ്ടെത്താനും ജോലിക്കാരെ കണ്ടെത്താനുമാകും. സൗജന്യമായി സ്കിൽസിൽ രജിസ്റ്റർ ചെയ്യാം. 

വരുമാനത്തിനൊപ്പം സമ്മാനവും 

സ്വന്തം കഴിവിനും പ്രയത്നത്തിനും അനുസരിച്ച് വരുമാനം നേടുക മാത്രമല്ല, Skilsss ആപ്പ് നിങ്ങൾക്കായി സമ്മാനങ്ങളും കരുതിയിട്ടുണ്ട്. Skilsss ഉപഭോക്താക്കൾക്കായി ലക്കി കോണ്ടെസ്റ്റും ക്ലബ് കോണ്ടെസ്റ്റുമാണ് ഒരുക്കിയിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. ലക്കി കോണ്ടെസ്റ്റ് വിജയികൾക്ക് ഒന്നര ലക്ഷം രൂപ അല്ലെങ്കിൽ ഒരു റോയൽ എൻഫീൽഡ് തണ്ടർ 350 ആണ് ഒന്നാം സമ്മാനമായി ലഭിക്കുക. 

Skilsss ആപ്പ് റഫറൽ പ്രോഗ്രാം വഴി ഏറ്റവും അധികം ആളുകളെ ചേർക്കുന്നവർക്കുള്ളതാണ് ക്ലബ് കോണ്ടെസ്റ്റ്. ഈ മത്സരത്തിൽ ആളുകൾക്ക് മാത്രമല്ല സംഘടനകൾക്കും പങ്കെടുക്കാം. ജനുവരി മുപ്പത്തി ഒന്നിനുള്ളിൽ ഏറ്റവും അധികം അംഗങ്ങളെ ചേർക്കുന്നവർക്ക് 25,000 രൂപ സമ്മാനമായി ലഭിക്കും. 

എങ്ങനെ Skilsss ഉപയോഗിക്കണം?

ആദ്യ പടി നിങ്ങളുടെ Android അല്ലെങ്കിൽ iOS ഫോണിൽ Skilsss ഡൗണ്‍ലോഡ് ചെയ്യുകയാണ്. ഒരു പ്രൊഫൈൽ ഉണ്ടാക്കി നിങ്ങളുടെ ചെറുതും വലുതുമായ കഴിവുകള്‍ രജിസ്റ്റര്‍ ചെയ്യാം. നിങ്ങളുടെ 50 കിലോമീറ്റര്‍ ചുറ്റളവിൽ ഉള്ളവര്‍ക്ക് ഈ സ്കില്ലുകള്‍ ദൃശ്യമാകും. നിങ്ങളുടെ കഴിവുകള്‍ക്ക് ഇണങ്ങുന്ന പ്രോജക്റ്റുകള്‍ Skilsss ആപ്പിലൂടെ കണ്ടെത്താം. ഇതിൽ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പ്രോജക്റ്റ് കണ്ടെത്തിയാൽ അത് പോസ്റ്റ് ചെയ്ത വ്യക്തിക്ക് പ്രൊപോസൽ അയക്കാം. നിങ്ങളുടെ പ്രൊപോസൽ സ്വീകരിക്കപ്പെട്ടാൽ ആ ജോലി ഏറ്റെടുക്കാം. അത് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പണവും നേടാം.

ഉദാഹരണത്തിന് നിങ്ങള്‍ ഒരു ഹോം നേഴ്സ് ആണെങ്കിൽ Skilsss ആപ്പിൽ സ്വന്തം പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് ഹോം നേഴ്സ് എന്ന സ്കിൽ ചേര്‍ക്കാം. നിങ്ങളുടെ 50 കിലോമീറ്റര്‍ ചുറ്റളവിൽ Skilsss ആപ്പിൽ ഹോം നേഴ്സിനെ അന്വേഷിക്കുന്നവരുണ്ടെങ്കിൽ അവര്‍ക്ക് നിങ്ങളുടെ പ്രൊഫൈൽ കാണാനാകും. മേലധികാരികളോ, ഇടനിലക്കാരോ, പ്രത്യേക നിബന്ധനകളോ ഇല്ല എന്നതിനാൽ സ്വതന്ത്രമായി നിങ്ങള്‍ക്ക് ജോലി ചെയ്യാനുമാകും.

ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് Skilsss ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ലളിതമായ ഡിസൈനും വേഗത്തിൽ കാര്യങ്ങള്‍ ഗ്രഹിക്കാവുന്ന തരത്തിലുള്ള നാവിഗേഷനുമാണ് ആപ്പിനുള്ളത്. ഫോണിലും ടാബ്ലെറ്റിലും ആപ്പ് ഉപയോഗിക്കാം.

സാധനങ്ങള്‍ വാങ്ങാം, വിൽക്കാം

നിങ്ങളുണ്ടാക്കുന്ന സാധനങ്ങള്‍ വിൽക്കാനോ എന്തെങ്കിലും വാങ്ങാനോ പറ്റിയ ഇടം കൂടെയാണ് Skilsss ആപ്പ്. വിൽക്കാനുള്ള സാധനങ്ങള്‍ ആപ്ലിക്കേഷന്‍റെ മാര്‍ക്കറ്റ് പ്ലേസ് എന്ന സൗകര്യം ഉപയോഗിച്ച് ലിസ്റ്റ് ചെയ്യാം. താൽപര്യമുള്ളവര്‍ ഓഫറുകള്‍ നൽകും. മികച്ച ഓഫറുകള്‍ ലഭിച്ചാൽ വിൽപ്പന നടത്താം. മൂല്യമുള്ള പഴയ സാധനങ്ങള്‍ വിൽക്കാനോ വാങ്ങാനോ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച പ്ലാറ്റ് ഫോം ആണ് Skilsss.
പരസ്യങ്ങളാണ് ആപ്ലിക്കേഷന്‍റെ മറ്റൊരു ആകര്‍ഷണം. പുതിയ ഉപയോക്താക്കളെ കണ്ടെത്താൻ വളരെ ചെറിയ മുതൽമുടക്കിൽ പരസ്യം ചെയ്യാൻ Skilsss സഹായിക്കും.

Skilsss ഉപയോഗിച്ച് എങ്ങനെ വരുമാനം നേടും?

പരിധികളില്ലാത്ത വരുമാനം എന്നതാണ് Skilsss നൽകുന്ന വലിയൊരു ഉറപ്പ്. നിങ്ങളുടെ കഴിവും നിങ്ങള്‍ ഏറ്റെടുക്കുന്ന പ്രോജക്റ്റുകളും അനുസരിച്ചിരിക്കും വരുമാനം. തുടക്കക്കാരനോ വിദഗ്ധനോ എന്നതൊന്നും പണം നേടാൻ തടസ്സമല്ല. നിങ്ങള്‍ നിശ്ചയിക്കുന്ന പണം നൽകാൻ തയാറുള്ള പ്രോജക്റ്റുകള്‍ ലഭിച്ചാൽ പരിധിയില്ലാതെ നിങ്ങള്‍ക്ക് വരുമാനം നേടാം.

ഉദാഹരണത്തിന് ഇക്കാലത്ത് വളരെ ഡിമാൻഡ് ഉള്ള വെബ്സൈറ്റ് ഡിസൈൻ, ഗ്രാഫിക് ഡിസൈൻ തുടങ്ങിയ കഴിവുകള്‍ നിങ്ങള്‍ക്കുണ്ടെങ്കിൽ കൂടിയ നിരക്കുകള്‍ നിങ്ങള്‍ക്ക് ഈടാക്കാം. അതേ സമയം നിങ്ങളൊരു തുടക്കക്കാരന്‍ ആണെങ്കിൽ ഉപയോക്താക്കളെ ആകര്‍ഷിക്കാൻ കുറഞ്ഞ നിരക്കിൽ ജോലി ചെയ്ത് തുടങ്ങാനുമാകും.

 

click me!