ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ പുതിയ ക്രമീകരണം

Published : Apr 04, 2020, 04:40 PM ISTUpdated : Apr 04, 2020, 05:18 PM IST
ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ പുതിയ ക്രമീകരണം

Synopsis

ഇക്കഴിഞ്ഞയാഴ്ച വൈകിട്ട് നാല് വരെയാണ് ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.  

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ പുതിയ ക്രമീകരണം. അടുത്തയാഴ്‍ച തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ 2 മണിവരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഇക്കഴിഞ്ഞയാഴ്ച വൈകിട്ട് നാല് വരെയാണ് ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.  

അതേസമയം ബാങ്കുകളിലോ എടിഎമ്മിലോ പോകാതെ പോസ്റ്റ് ഓഫീസ് വഴി പണം പിന്‍വലിക്കാന്‍ സൗകര്യമൊരുങ്ങുന്നു.  ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഇത് സാധ്യമാവുക. പണം പിന്‍വലിക്കേണ്ടവര്‍ പോസ്റ്റ് ഓഫീസില്‍  വിവരം അറിയിച്ചാല്‍ പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥന്‍ തുകയുമായി വീട്ടിലെത്തും. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളം പതിച്ചായിരിക്കും പണം കൈമാറുക.  

Read More: വിപണി സമയം നാല് മണിക്കൂറായി കുറച്ച് റിസർവ് ബാങ്ക്; ബാങ്കിംഗ് സേവനങ്ങളുടെ സമയത്തിൽ മാറ്റമില്ല

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്