
തിരുവനന്തപുരം: സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭകർക്കുളള രജിസ്ട്രേഷൻ ഇന്നലെ മുതൽ ആരംഭിച്ചെങ്കിലും സർക്കാർ അറിയിപ്പിന് വിപരീതമായി ഇന്നലെ വൈകുന്നേരം വരെ പോർട്ടൽ ലഭ്യമായിരുന്നില്ല. ഉദ്യം രജിസ്ട്രേഷൻ സംബന്ധിച്ച പോർട്ടൽ ഉടൻ ലഭിക്കും എന്ന അറിയിപ്പ് മാത്രമാണ് വെബ്സൈറ്റിൽ നൽകിയിരുന്നത്.
കൊറോണ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങളുടെ നിർവചനം കേന്ദ്ര സർക്കാർ മാറ്റിയിരുന്നു. ഇത് പ്രകാരമുളള സംരംഭകർക്കും സംരംഭങ്ങൾക്കുമുളള രജിസ്ട്രേഷനാണ് ഉദ്യം പോർട്ടൽ വഴി നടത്തേണ്ടത്. 2021 മാർച്ച് 31 വരെ സംരംഭകർക്ക് പോർട്ടലിലൂടെ രജിസ്ട്രേഷൻ എടുക്കാം. ഇഎം2, ഉദ്യോഗ് ആധാർ എന്നിവ എടുത്തിട്ടുളളവരും നിർബന്ധമായും ഉദ്യം രജിസ്ട്രേഷൻ എടുത്തിരിക്കണമെന്നാണ് വ്യവസ്ഥ.