ഇൻഫോസിസ് ഫിനാക്കിൾ ക്ലയന്റ് ഇന്നവേഷൻ പുരസ്കാരം സ്വന്തമാക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

By Web TeamFirst Published Jun 8, 2020, 4:58 PM IST
Highlights

 ഇൻഫോസിസ് ഫിനാക്കിൾ ക്ലയന്റ് ഇന്നവേഷൻ അവാർഡിന്റെ ആറാമത് പതിപ്പാണിത്

ഇൻഫോസിസ് ഫിനാക്കിൾ ക്ലയന്റ് ഇന്നവേഷൻ അവാർഡ് 2020ലെ രണ്ട് പ്രമുഖ വിഭാഗങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജേതാക്കളായി. ആഗോളതലത്തിൽ സാമ്പത്തിക സ്ഥാപനങ്ങൾ അവതരിപ്പിക്കുന്ന ബാങ്കിങ് ഉത്പന്നങ്ങളുടെ മാത്യകാപരമായ പ്രവർത്തനങ്ങളെയും ഉപഭോക്ത്യ സേവനത്തെയും പ്രോസസ് ഡിസൈനെയും അംഗീകരിക്കുന്ന ഇൻഫോസിസ് ഫിനാക്കിൾ ക്ലയന്റ് ഇന്നവേഷൻ അവാർഡിന്റെ ആറാമത് പതിപ്പാണ് ഇത്. എട്ട് വിഭാഗങ്ങളിലായ 300 നാമനിർദ്ദേശങ്ങളുണ്ടായിരുന്നു. നാമനിർദ്ദേശം ലഭിക്കപ്പെട്ട ഉത്പന്നങ്ങളുടെ പുതുമയും നേട്ടങ്ങളും സങ്കീർണതയും അപഗ്രഥിച്ച കർശനമായ മൂല്യനിർണ പ്രക്രിയയ്ക്ക് ശേഷം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സൈബർ മാർട്ട് ഇക്കോസിസ്റ്റത്താൽ നയിക്കപ്പെടുന്ന പുതുമ എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചു.

പുതിയ റീട്ടെയിൽ അക്കൗണ്ട് ഓപ്പണിംഗ് മാതൃകയിലൂടെ ബാങ്കിന്റെ പുതിയ ഇടപാടുകാർക്ക് എല്ലാ ചാനലുകളിലൂടെയും ഇടപാടുകൾ ആരംഭിക്കുന്നത് എളുപ്പമായി മാറി. റോബാട്ടിക് പ്രോസസ് ഓട്ടോമേഷനിലൂടെ ഇടപാടുകാരുടെ ബാങ്കിങ് അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് കസ്റ്റമർ ജേണി റീഇമാജിനേഷൻ പട്ടം സൗത്ത് ഇന്ത്യൻ ബാങ്കിന് നേടിക്കൊടുത്തത്. എല്ലാ കസ്റ്റമർ ടച്ച് പോയിന്റുകളിലും മൂല്യവർദ്ധനവും ഉത്തമീകരണവും ഉറപ്പാക്കുന്ന, ഇടപാടുകാരുടെ അനുഭവം വ്യക്തിപരവും ലളിതവുമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കുന്നതാണ് പ്രസ്തുത പുരസ്കാരം

സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഗുണങ്ങൾ ലഭ്യമാക്കുന്നതിനായി വായ്പ ലഭ്യമാക്കലും വിതരണം ചെയ്യലും, വിദ്യാർഥികളുടെ ഫീസ് കളക്ഷൻ തുടങ്ങിയ മേഖലകളിലും സമാനമായ ഉദ്പന്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. റീട്ടെയിൽ ബാങ്കിങ് പവർ ഹൗസ് എന്ന ലക്ഷ്യത്തിലേക്കുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ  ഡിജിറ്റൽ യാത്രയ്ക്കുള്ള അംഗീകാരമാണ് ഇൻഫോസിസ് പുരസ്കാരം 

click me!