"അവര്‍ ഉയര്‍ന്ന യോഗ്യതയുളളവര്‍", ജെറ്റ് എയര്‍വേസ് ജീവനക്കാരെ ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കി സ്പൈസ് ജെറ്റ്

By Web TeamFirst Published Jun 2, 2019, 6:44 PM IST
Highlights

ജെറ്റ് എയര്‍വേസില്‍ ഉന്നത യോഗ്യതകളുളള അനേകം ആളുകള്‍ തൊഴില്‍ ചെയ്തിരുന്നതായും അതിനാല്‍ കൂടുതല്‍ ജീവനക്കാരെ സ്പൈസിന്‍റെ ഭാഗമാക്കാന്‍ ആലോചിക്കുന്നതായും അജയ് സിംഗ് പറഞ്ഞു. 

മുംബൈ: 2,000 ജെറ്റ് എയര്‍വേസ് ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ സ്പൈസ് ജെറ്റ് പദ്ധതി തയ്യാറാക്കുന്നു. പൈലറ്റുമാരും ക്യാബിന്‍ ക്രൂവും അടക്കമുളളവരെയാണ് സ്പൈസ് ജെറ്റ് ജോലിക്കെടുക്കുക. നേരത്തെ ജെറ്റ് എയര്‍വേസ് ഉപയോഗിച്ചിരുന്ന 22 ഓളം വിമാനങ്ങള്‍ ഇപ്പോള്‍ സ്പൈസ് ജെറ്റിന്‍റെ കൈവശമുണ്ടെന്നും കമ്പനി മാനേജിംഗ് ഡയറക്ടര്‍ അജയ് സിംഗ് പറഞ്ഞു. 

ജെറ്റ് എയര്‍വേസില്‍ ഉന്നത യോഗ്യതകളുളള അനേകം ആളുകള്‍ തൊഴില്‍ ചെയ്തിരുന്നതായും അതിനാല്‍ കൂടുതല്‍ ജീവനക്കാരെ സ്പൈസിന്‍റെ ഭാഗമാക്കാന്‍ ആലോചിക്കുന്നതായും അജയ് സിംഗ് പറഞ്ഞു. 

ഇതുവരെ ജെറ്റ് എയര്‍വേസ് ജീവനക്കാരായിരുന്ന 1,100 പേര്‍ക്ക് സ്പൈസ് ജെറ്റ് തൊഴില്‍ നല്‍കി. അതില്‍ പൈലറ്റുമാരുണ്ട്, ക്യാബിന്‍ ക്രൂ, മറ്റ് വകുപ്പുകളില്‍ ജോലി ചെയ്യുന്നവരും ഉളളതായി സ്പൈസ് ജെറ്റ് ചെയര്‍മാന്‍ അറിയിച്ചു. 

click me!