അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കാൻ ശ്രീലങ്ക; വോസ്ട്രോ അക്കൗണ്ടുകൾക്ക് അനുമതി

Published : Dec 19, 2022, 05:01 PM IST
അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കാൻ ശ്രീലങ്ക;  വോസ്ട്രോ അക്കൗണ്ടുകൾക്ക് അനുമതി

Synopsis

റഷ്യയുമായുള്ള രൂപയുടെ വ്യാപാരത്തിനായി 12 വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാൻ ബാങ്കുകൾക്ക് ഇന്ത്യയുടെ സെൻട്രൽ ബാങ്ക് അനുമതി നൽകി.എന്താണ് വോസ്ട്രോ അക്കൗണ്ടുകൾ

ദില്ലി: അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കാനുള്ള ശ്രീലങ്കയുടെ നീക്കത്തിന് പിറകെ ഇതിനായി  വോസ്ട്രോ അക്കൗണ്ടുകൾ എന്ന പേരിൽ പ്രത്യേക രൂപ ട്രേഡിംഗ് അക്കൗണ്ടുകൾ തുറന്നതായി റിപ്പോർട്ട്. ഇന്ത്യൻ രൂപയെ ശ്രീലങ്കയിൽ വിദേശ നാണയമായി നിയോഗിക്കുന്നതിനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ശ്രീലങ്കൻ സെൻട്രൽ ബാങ്ക്. 

റഷ്യയുമായുള്ള രൂപയുടെ വ്യാപാരത്തിനായി 12 വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാൻ ബാങ്കുകൾക്ക് ഇന്ത്യയുടെ സെൻട്രൽ ബാങ്ക് അനുമതി നൽകിയതായാണ് റിപ്പോർട്ട്  ശ്രീലങ്കയുമായുള്ള വ്യാപാരത്തിനുള്ള അഞ്ച് അക്കൗണ്ടുകളും മൗറീഷ്യസുമായുള്ള വ്യാപാരത്തിനുള്ള ഒരു അക്കൗണ്ടും ഉൾപ്പെടെ മറ്റ് ആറ് അക്കൗണ്ടുകൾക്കും അനുമതി നൽകിയിട്ടുണ്ട്.

എന്താണ് ഇതിനർത്ഥം?

 ശ്രീലങ്കക്കാർക്കും ഇന്ത്യക്കാർക്കും പരസ്പരം അന്താരാഷ്ട്ര ഇടപാടുകൾക്ക് യുഎസ് ഡോളറിന് പകരം ഇന്ത്യൻ രൂപ ഉപയോഗിക്കാമെന്നും ഇതിനർത്ഥം. ഈ വർഷം ജൂലൈ മുതൽ ഇന്ത്യൻ സർക്കാർ ഡോളറിന്റെ കുറവുള്ള രാജ്യങ്ങളെ രൂപ സെറ്റിൽമെന്റ് സംവിധാനത്തിലേക്ക് കൊണ്ടുവരാൻ ശ്രമമുണ്ട്. 

എന്താണ് വോസ്ട്രോ അക്കൗണ്ടുകൾ

നിയുക്ത രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ഇടപാടുകൾക്കുള്ള പ്രത്യേക രൂപ അക്കൗണ്ടുകളെ വോസ്ട്രോ അക്കൗണ്ടുകൾ എന്ന് വിളിക്കുന്നു.

എന്തുകൊണ്ടാണ് ശ്രീലങ്ക രൂപയിൽ  വ്യാപാരം ചെയ്യാൻ താൽപ്പര്യപ്പെടുന്നത്?

കാരണം, ശ്രീലങ്കയിൽ രൂപ  ഒരു നിയമപരമായ കറൻസിയായി നിയോഗിക്കുന്നത്, യുഎസ് ഡോളറിന്റെ അപര്യാപ്തമായ ലഭ്യതയ്‌ക്കിടയിലുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുന്നതിന് രാജ്യത്തിന് ആവശ്യമായ പണത്തിന്റെ പിന്തുണ നൽകും. ഒരു വിദേശ കറൻസി ഉപയോഗിച്ച്  നിക്ഷേപകർ ആഭ്യന്തര കറൻസിയിൽ വിൽക്കാൻ തുടങ്ങുമ്പോൾ, പേയ്‌മെന്റ് ബാലൻസ് പ്രതിസന്ധി കൂടുതൽ തീവ്രമാക്കുന്നത് തടയാൻ കൂടുതൽ സാധ്യതയുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ