ബിസിനസ്സ് തുടങ്ങാൻ പേഴ്‌സണൽ ലോണിന്റെ തുക ഉപയോഗിക്കാമോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Published : Jan 23, 2025, 11:52 PM IST
ബിസിനസ്സ് തുടങ്ങാൻ പേഴ്‌സണൽ ലോണിന്റെ തുക ഉപയോഗിക്കാമോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Synopsis

സാധാരണയായി പെട്ടെന്ന് ലഭിക്കും എന്നുള്ളതാണ് പേഴ്സണല്‍ ലോണുകളുടെ പ്രധാന പ്രത്യേകത.


സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിന് പേഴ്സണല്‍ ലോണ്‍ ഉപയോഗിക്കാനാകുമോ? പലർക്കും ഉണ്ടാകുന്ന ഒരു സംശയം ആയിരിക്കാം ഇത്. സാധാരണയായി പെട്ടെന്ന് ലഭിക്കും എന്നുള്ളതാണ് പേഴ്സണല്‍ ലോണുകളുടെ പ്രധാന പ്രത്യേകത. ബിസിനസ് വളര്‍ച്ചയ്ക്ക് വേണ്ടി നിക്ഷേപം നടത്താനും അപ്രതീക്ഷിത ചെലവുകള്‍ പരിഹരിക്കാനും ഈ വായ്പ സഹായകരമാണ്. തിരിച്ചടവ് നിബന്ധനകള്‍ ചെറുതാണെന്നതും  പേഴ്സണല്‍ ലോണുകളുടെ നേട്ടമാണ്.

പേഴ്‌സണൽ ലോണിന്റെ പ്രത്യേകതകള്‍

കൊളാറ്ററല്‍ ആവശ്യമില്ല: ഒരു ലോണ്‍ ലഭിക്കുന്നതിന്, ആസ്തികളൊന്നും പണയം വെക്കേണ്ടതില്ല.
വായ്പ പെട്ടെന്ന് ലഭിക്കും: ബിസിനസ് ലോണുകളെ അപേക്ഷിച്ച് നടപടിക്രമങ്ങള്‍ ലളിതമാണ്
ക്രെഡിറ്റ് സ്കോറുകളെ ആശ്രയിക്കുന്നു: ഒരു നല്ല  ക്രെഡിറ്റ് സ്കോര്‍ ഉണ്ടെങ്കില്‍ വായ്പ ലഭിക്കും

ബിസിനസ്സിനായി ഒരു പേഴ്സണ

ല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം?

ആവശ്യകത വിലയിരുത്തുക: വായ്പ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ആവശ്യമുണ്ടെന്നും അത് കമ്പനിയെ  ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് എങ്ങനെ സഹായിക്കുമെന്നും പരിശോധിക്കുക
വായ്പ ലഭിക്കുന്നതിനുള്ള യോഗ്യത:  നിങ്ങളുടെ വരുമാനവും ക്രെഡിറ്റ് സ്കോറും പരിശോധിക്കുക.
വായ്പാ ഓഫറുകള്‍ താരതമ്യം ചെയ്യുക: വിവിധ ബാങ്കുകളുടെ പലിശ നിരക്കുകള്‍, നിബന്ധനകള്‍, ആനുകൂല്യങ്ങള്‍ എന്നിവ താരതമ്യം ചെയ്ത് മാത്രം വായ്പ സ്വീകരിക്കുക
രേഖകള്‍ ശേഖരിക്കുക: ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍, ടാക്സ് റിട്ടേണുകള്‍, വരുമാനത്തിന്‍റെ തെളിവ് എന്നിവ പോലുള്ള ആവശ്യമായ എല്ലാ രേഖകളും അപേക്ഷയ്ക്കായി തയ്യാറാക്കുക.
ഇതിന് ശേഷം ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ നല്‍കാം

അതേ സമയം ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ്, വായ്പയെടുക്കുന്നവര്‍ പലിശനിരക്ക് പോലുള്ള നിരവധി കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണം. സാധാരണയായി പ്രതിവര്‍ഷം 9.99% മുതല്‍  44% വരെ ഉയര്‍ന്നതാണ് ഇതിനുള്ള പലിശ ചെലവ്. തിരിച്ചടവ് നിബന്ധനകള്‍, വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നിവയും അറിഞ്ഞിരിക്കണം.

  

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം