സ്റ്റീവ് ജോബ്‌സിന്റെ ചെരുപ്പ് ലേലത്തിന്; 80,000 ഡോളർ വരെ വില ലഭിച്ചേക്കും

By Web TeamFirst Published Nov 12, 2022, 3:12 PM IST
Highlights

ആപ്പിളിന്റെ സ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ചെരുപ്പ് ലേലത്തിന്. 65 ലക്ഷത്തോളം വില ലഭിക്കാൻ സാധ്യതയുണ്ട്. 

പ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ധരിച്ചിരുന്നതായി പറയപ്പെടുന്ന ഒരു ജോഡി ബിർക്കൻസ്റ്റോക്ക് ചെരുപ്പുകൾ ലേലത്തിന്. ആപ്പിളിന്റെ ചരിത്രത്തിലെ പല നിർണായക നിമിഷങ്ങളിലും സ്റ്റീവ് ജോബ്‌സ് ഈ ചെരുപ്പുകൾ ധരിച്ചിരുന്നു. കാലിഫോർണിയ ആസ്ഥാനമായുള്ള ജൂലിയൻസ് എന്ന സ്ഥാപനമാണ് ചെരുപ്പുകൾ ലേലത്തിന് എത്തിച്ചിരിക്കുന്നത്. ചെരിപ്പുകൾക്ക് 60,000 മുതൽ 80,000 ഡോളർ വരെ വില ലഭിക്കുമെന്നാണ് സ്ഥാപനം പ്രതീക്ഷിക്കുന്നത്. അതായത് 65 ലക്ഷത്തോളം ഇന്ത്യൻ രൂപ. എന്നാൽ ലേലത്തിന് ഇതുവരെ ലഭിച്ച ബിഡ്ഡുകൾ കുറവാണ്. 22,500.ഡോളർ വരെ വിലയുള്ള ബിഡ്ഡുകൾ മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. 

1970 കളിലും 80 കളിലുമാണ് സ്റ്റീവ് ജോബ്‌സ് ഈ ചെരുപ്പുകൾ ധരിച്ചിരുന്നത്. ജോബ്‌സിന് ഏറെ പ്രിയങ്കരമായ ഈ ചെരുപ്പ് ഉപയോഗിച്ച് പഴകിയിട്ടുണ്ട്. കാലിഫോർണിയയിലെ ജോബ്‌സിന്റെ സ്വത്ത് കൈകാര്യം ചെയ്തിരുന്ന മാർക്ക് ഷെഫിന്റെ കൈയ്യിലായിരുന്നു  ബ്രൗൺ സ്വീഡ് ചെരുപ്പുകൾ ഉണ്ടായിരുന്നത്.  സ്റ്റീവ് ജോബ്‌സ് ഈ ചെരുപ്പുകൾ ഉപേക്ഷിച്ചപ്പോൾ തൻ അത് സൂക്ഷിച്ചുവെച്ചതായി ഷെഫ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി എക്സിബിഷനുകളിൽ സ്റ്റീവ് ജോബ്‌സിന്റെ ചെരുപ്പുകൾ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിരവധി എക്സിബിഷനുകളിൽ ചെരിപ്പുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്, ഏറ്റവും പുതിയത് ജർമ്മനിയിലെ ഹിസ്റ്ററി മ്യൂസിയം വുർട്ടംബർഗിലാണ്.

ബിർക്കൻസ്റ്റോക്കിന്റെ ചെരുപ്പുകൾ സ്റ്റീവ് ജോബ്സിന് വളരെ പ്രിയപ്പെട്ടതായിരുന്നു. കാരണം സുഖകരമായി ഉപയോഗിക്കാൻ കഴിയുന്നതും മൃദുലമായതുമായിരുന്നു അവ എന്ന് അദ്ദേഹത്തിന്റെ മുൻ പങ്കാളിയായ ക്രിസൻ ബ്രണ്ണൻ 2018 ലെ ഒരു അഭിമുഖത്തിൽ വോഗ് മാസികയോട് പറഞ്ഞിരുന്നു.  മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിൽക്കാൻ വേണ്ടി സ്റ്റീവ് ജോബ്സ് ഒന്നും ചെയ്‌തുട്ടില്ല എന്നും അവർ പറഞ്ഞിരുന്നു. 
 

click me!