Stock Market Live : ഓഹരി വിപണിയിൽ തിരിച്ചടി: സൂചികകൾ താഴേക്ക് പോയി

By Web TeamFirst Published Feb 28, 2022, 11:27 AM IST
Highlights

 നിഫ്റ്റി 211 പോയിന്റാണ് ഇടിഞ്ഞത്. 1.27 ശതമാനം നഷ്ടത്തോടെ 16447.40 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക ഇന്ന് വ്യാപാരം തുടങ്ങിയത്. 

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ. മാസത്തിലെ അവസാന ദിവസമായ ഇന്ന് നിഫ്റ്റി 16500 പോയിന്റിന് താഴെ നിന്നാണ് വ്യാപാരം ആരംഭിച്ചത്.  ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 732.90 പോയിന്റ് താഴേക്ക് പോയി. 1.31 ശതമാനമാണ് ഇടിവ്. 55125.62 പോയിന്റിലാണ് സെൻസെക്സ് രാവിലെ 9.16 ന് വ്യാപാരം ആരംഭിച്ചത്.

 നിഫ്റ്റി 211 പോയിന്റാണ് ഇടിഞ്ഞത്. 1.27 ശതമാനം നഷ്ടത്തോടെ 16447.40 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക ഇന്ന് വ്യാപാരം തുടങ്ങിയത്. 626 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1462 ഓഹരികൾ താഴോട്ടു പോയി. 142 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.

 ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോക്ടർ റെഡ്‌ഡിസ് ലാബ്സ് തുടങ്ങിയ കമ്പനികളാണ് ഇന്ന് കൂടുതൽ തിരിച്ചടി നേരിട്ടത്. ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റാ സ്റ്റീൽ, ജെ എസ് ഡബ്ല്യു സ്റ്റീൽ, പവർ ഗ്രിഡ് കോർപ്പറേഷൻ തുടങ്ങിയ ഓഹരികളുടെ മൂല്യം ഇന്ന് ഉയർന്നു.

click me!