പേഴ്‌സണല്‍ ലോണ്‍ എടുത്തവര്‍ക്ക് ഉയര്‍ന്ന പലിശ നിരക്കുകള്‍ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പുതിയതായി വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നവരായാലും നിലവിലുള്ള വായ്പകള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്നവരായാലും, നിലവിലെ പലിശ നിരക്കുകളെക്കുറിച്ചും തിരിച്ചടവ് തന്ത്രങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് പ്രധാനമാണ്.
ഉയര്‍ന്ന വ്യക്തിഗത വായ്പ പലിശയെ നേരിടാനുള്ള 6 വഴികള്‍:
സാമ്പത്തിക സ്ഥിതി വിലയിരുത്തുക: നിങ്ങളുടെ വരുമാനം, ചെലവുകള്‍, നിലവിലുള്ള കടബാധ്യതകള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുക. ഇത് നിങ്ങളുടെ തിരിച്ചടവ് ശേഷി മനസ്സിലാക്കാനും നിലവിലെ തെറ്റുകള്‍ തിരിച്ചറിയാനും സഹായിക്കും.
വായ്പ ഏകീകരണം പരിഗണിക്കുക: ഉയര്‍ന്ന പലിശയുള്ള നിരവധി വായ്പകളെ കുറഞ്ഞ പലിശ നിരക്കുള്ള ഒറ്റ വായ്പയാക്കി മാറ്റുന്നതാണ് വായ്പ ഏകീകരണം. ഇത് ഇഎംഐകള്‍ ലളിതമാക്കാനും കാര്യക്ഷമമായി ആസൂത്രണം ചെയ്താല്‍ മൊത്തത്തിലുള്ള പലിശ ഭാരം കുറയ്ക്കാനും സഹായിക്കും.
വായ്പ നല്‍കിയവരുമായി ചര്‍ച്ച ചെയ്യുക: കുറഞ്ഞ പലിശ നിരക്ക്, എളുപ്പമുള്ള തിരിച്ചടവ് രീതി, കൂടുതല്‍ കാലാവധി, അല്ലെങ്കില്‍ ഫ്‌ലോട്ടിംഗ് പലിശ നിരക്കില്‍ നിന്ന് സ്ഥിര പലിശ നിരക്കിലേക്ക് മാറാനുള്ള സാധ്യത എന്നിവ ധനകാര്യ സ്ഥാപനവുമായി ചര്‍ച്ച ചെയ്യുക
പ്രൊഫഷണല്‍ ഉപദേശം തേടുക: ആസൂത്രണം, തിരിച്ചടവ് ഘടന, വായ്പാ കാലാവധി, കടബാധ്യതകള്‍ മൊത്തത്തില്‍ എങ്ങനെ കൈകാര്യം ചെയ്യാം തുടങ്ങിയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഇപ്പോഴും സംശയങ്ങളുണ്ടെങ്കില്‍, ഒരു സാമ്പത്തിക വിദഗ്ദ്ധനുമായി സംസാരിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. നന്നായി ആലോചിച്ച ഒരു തീരുമാനം എടുക്കാന്‍ ഒരു പ്രൊഫഷണല്‍ നിങ്ങളെ സഹായിക്കും.
എമര്‍ജന്‍സി ഫണ്ട് : ഭാവിക്കായി സമ്പാദിക്കുമ്പോള്‍, ആദ്യം നിങ്ങളുടെ മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള ചെലവുകള്‍ക്ക് ആവശ്യമായ കരുതല്‍ ധനം ഉണ്ടാക്കുക. ഇത് അപ്രതീക്ഷിതമായ അടിയന്തിര സാഹചര്യങ്ങളില്‍ (മെഡിക്കല്‍ ആവശ്യങ്ങള്‍, അപകടങ്ങള്‍ മുതലായവ) ഉടനടി കടം വാങ്ങേണ്ട അവസ്ഥയില്‍ നിന്നും സംരക്ഷിക്കും.
ക്രെഡിറ്റ് സ്‌കോര്‍ നിരീക്ഷിക്കുക: ആരോഗ്യകരമായ ക്രെഡിറ്റ് പ്രൊഫൈല്‍ നിലനിര്‍ത്തുന്നത് പ്രധാനമാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നേടുന്നതിനോ പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിനോ ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഉയര്‍ന്ന പലിശ നിരക്കുള്ള ഈ സാഹചര്യത്തില്‍ വ്യക്തിഗത വായ്പകള്‍ ശരിയായി കൈകാര്യം ചെയ്യുന്നത് നിങ്ങളുടെ സാമ്പത്തിക ആരോഗ്യം, ക്രെഡിറ്റ് പ്രൊഫൈല്‍, മനസ്സമാധാനം എന്നിവ വര്‍ദ്ധിപ്പിക്കും.