
വിദേശരാജ്യങ്ങളിൽ പഠിക്കുക എന്നത് പുതിയ അവസരങ്ങളുടെ വാതിലാണ്. അറിവ് നേടുക, പുതിയ സംസ്കാരങ്ങളുടെ ഭാഗമാകുക, അതിർത്തികളില്ലാത്ത ലോകം സാധ്യമാക്കുക എന്നതെല്ലാം പുറത്തേക്ക് പോകുന്നതിന് കാരണങ്ങളാകാം. പക്ഷേ, ലോകം മുഴുവൻ വിദ്യാഭ്യാസത്തിനുള്ള ചെലവ് കൂടിവരികയാണ്. അതുകൊണ്ട് തന്നെ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കൂടുതലും വികസിത രാജ്യങ്ങളിലേക്ക് പോകാനുള്ള അവസരവും കുറയുന്നു. ഇവിടെയാണ് ജർമ്മനിയുടെ പ്രസക്തി.
ജർമ്മനി വിദ്യാഭ്യാസരംഗത്തെ മികവിനാണ് പ്രാധാന്യം നൽകുന്നത്. താങ്ങാനാകുന്ന വിദ്യാഭ്യാസ ചെലവ്, കരിയർ തുടങ്ങാനുള്ള ഒരുപാട് സാധ്യതകൾ എന്നിവ യൂറോപ്പിലെ ഈ വമ്പൻ രാജ്യത്തെ വിദ്യാർത്ഥികളോട് അടുപ്പിക്കുന്നു. ഇപ്പോൾ യൂറോപ്പിലെ വിദേശ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട വിദ്യാഭ്യാസ ഡെസ്റ്റിനേഷനാണ് ജർമ്മനി. CanApprove കഴിഞ്ഞ 27 വർഷമായി വിദ്യാർത്ഥികളെ അവരുടെ ജർമൻ ഡ്രീം സാക്ഷത്കരിക്കാൻ സഹായിക്കുന്നു. അഡ്മിഷൻ നേടാനും വിദ്യാർത്ഥി വിസയിൽ വിജയിക്കാനും അവർ നിങ്ങളെ മാർഗ്ഗനിർദ്ദേശിക്കും.
ഗുണമേന്മയുള്ള വിദ്യാഭ്യാസം
ലോകം മുഴുവൻ അറിയപ്പെടുന്ന സർവകലാശാലകളുടെ കേന്ദ്രമാണ് ജർമ്മനി. പ്രധാനമായും ടെക്നിക്കൽ സർവകലാശാലകൾ ജർമ്മനിയുടെ സ്വീകാര്യത കൂട്ടുന്നു. രാജ്യത്തെ പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മ ടി.യു 9 പോലെയുള്ളവ വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യം കാണിച്ചുതരുന്നു.
എൻജിനീയറിങ്, സാങ്കേതികവിദ്യ, ഇന്നോവേഷൻ എന്നിവയിൽ ആഗോളതലത്തിൽ തന്നെ മുൻപന്തിയിലാണ് ടി.യു മ്യൂണിച്ച് ആർ.ഡബ്ല്യു.ടി.എച്ച് ആഘെൻ തുടങ്ങിയവ. ഗവേഷണത്തിന് വളരെ പ്രശസ്തമാണ് ഈ സ്ഥാപനങ്ങൾ. മാത്രമല്ല ഇവിടെ നിന്നും പഠിച്ചിറങ്ങിയവരിൽ നൊബേൽ പുരസ്കാര ജേതാക്കൾ മുതൽ വ്യവസായ പ്രമുഖർ വരെയുണ്ട്. ജർമ്മനിയിൽ പഠനം എന്നാൽ ബിരുദം നൽകൽ മാത്രമല്ല, നവീനമായ പുതിയ മേഖലകളിൽ പങ്കെടുക്കാനുള്ള പിന്തുണ കൂടെയാണ്.
താങ്ങാനാകുന്ന ഫീസ്
ഇന്ത്യൻ വിദ്യാർത്ഥികൾക്കായുള്ള ജർമനിയിലെ പഠനം മറ്റു രാജ്യങ്ങളിൽ പഠിക്കുന്നതുമായി ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഇവയിൽ ശ്രദ്ധേയമായ ചില കാര്യങ്ങൾ താഴെ നോക്കാം.
ജോലി, അവസരങ്ങൾ
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പിന്തുണ
എങ്ങനെ തയാറെടുക്കണം?
ജർമ്മനിയിൽ വിദ്യാർത്ഥികൾ നേരിടാൻ പോകുന്ന പ്രധാന പ്രശ്നം ഭാഷയാണ്. ഇത് തരണം ചെയ്യാൻ പ്രാഥമികമായ ജർമ്മൻ ഭാഷാ പരിജ്ഞാനം നേടുകയാണ് വേണ്ടത്. ഇത് നിത്യജീവിതത്തിൽ ഇടപെടാൻ മാത്രമല്ല, പാർട് ടൈം ജോലിയെടുക്കാനും സമൂഹത്തിൽ എളുപ്പത്തിൽ ഇടപെടാനും സഹായിക്കും.
ജർമ്മനിയിൽ അവസരം ലഭിച്ചാൽ അടിയന്തരമായി ചെയ്യേണ്ടത് താമസിക്കാനുള്ള സൌകര്യം കണ്ടെത്തുകയാണ്. എത്രയും നേരത്തെ ഈ പ്രോസസ് ആരംഭിച്ചാൽ ലാഭകരമായ താമസസ്ഥലം കണ്ടെത്താനാകും. സർവകലാശാലകളുടെ തന്നെ ഹോസ്റ്റലുകളും സ്വകാര്യ വാടകസ്ഥലങ്ങളും ഉണ്ട്.
ജർമ്മനി വെറുമൊരു വിദ്യാഭ്യാസ കേന്ദ്രമല്ല, മറിച്ച് അവസരങ്ങളുടെ ഒരു വാതിലാണ്. ലോകോത്തര നിലവാരമുള്ള സർവകലാശാലകൾ, താങ്ങാനാകുന്ന ചെലവിൽ വിദ്യാഭ്യാസം, കരിയർ തുടങ്ങാനുള്ള അവസരങ്ങൾ, മാത്രമല്ല സാംസ്കാരികമായി വളരെ പുതിയ അനുഭവങ്ങൾ തരാനാകുന്ന രാജ്യം തുടങ്ങി വിദ്യാഭ്യാസത്തിൽ മാത്രമല്ല വ്യക്തിപരമായും വളരാനുള്ള അവസരമാണ് ജർമ്മനി തരുന്നത്. ഒരു ബിരുദം എന്നതിനപ്പുറം ഭാവിയിലേക്കുള്ള ഒരു ലോഞ്ച്പാഡ് എന്ന രീതിയിൽ വേണം വിദ്യാർത്ഥികൾ ജർമ്മനിയെ കാണാൻ.
ജർമ്മനി: നിങ്ങളുടെ പഠന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ!
വിദേശത്തേക്ക് കുടിയേറ്റവും വിദ്യാഭ്യാസവും മലയാളികൾക്ക് കൂടുതൽ പരിചിതമാക്കിയ CanApprove 27 വർഷമായി ഈ മേഖലയിലെ സ്ഥിര സാന്നിധ്യമാണ്. ഓരോ രാജ്യത്തെയും വിദ്യാഭ്യാസ വിപണിയുടെ മാറ്റങ്ങളും സർക്കാർ, സർവകലാശാലതലത്തിലെ നിയമങ്ങളും തിരിച്ചറിഞ്ഞ് അതിവേഗം CanApprove അപേക്ഷകരെ സഹായിക്കുന്നു. നിങ്ങൾ ഇടുക്കി ആലപ്പുഴ എന്നിവടങ്ങളിൽ ഉള്ളവർ ആണെങ്കിൽ ഞങ്ങളുടെ കൊച്ചി ജർമ്മനി എഡ്യൂക്കേഷൻ കോൺസുലേറ്റാന്റ്‌സ് നിങ്ങളെ സഹായിക്കുന്നതാണ്
ഇന്ത്യയിലും വിദേശത്തും CanApprove ശാഖകളുണ്ട്. കോയമ്പത്തൂർ, ചെന്നൈ, ബെംഗലൂരു ഓഫീസുകളാണ് കേരളത്തിന് പുറത്തുള്ളത്. തൃശ്ശൂർ, കൊച്ചി, കോഴിക്കോട്, തിരുവല്ല, അങ്കമാലി, കോട്ടയം, തിരുവനന്തപുരം ഓഫീസുകളും ഉണ്ട്. അന്താരാഷ്ട്ര ഓഫീസുകൾ ഓസ്ട്രേലിയ, കാനഡ, ദുബായ്, ഖത്തർ എന്നിവിടങ്ങളിലാണ്. നേരിട്ടും വിർച്വലായും കൺസൾട്ടേഷനുകൾ സാധ്യമാണ്.
നിങ്ങൾക്കും ഇപ്പോൾ തന്നെ CanApprove -മായി ഫ്രീ consultation ബുക്ക് ചെയ്യാം!