കുറഞ്ഞ വിലയിൽ പറക്കാം, അന്താരാഷ്ട്ര വിമാനങ്ങളിൽ 25% വരെ കിഴിവ് പ്രഖ്യാപിച്ച് ആകാശ എയർ

Published : Sep 22, 2025, 05:33 PM IST
Akasa Airline

Synopsis

ആകാശ എയറിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഫെസ്റ്റീവ് സെയിൽ ഓഫറിൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയണ് ഫെസ്റ്റീവ് സെയിൽ.

ന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ, ഫെസ്റ്റീവ് സെയിൽ പ്രഖ്യാപിച്ചു. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയണ് സെയിൽ. ഓഫർ പ്രകാരം അന്താരാഷ്ട്ര റൂട്ടുകളിലെ ബുക്കിംഗുകൾക്ക് അടിസ്ഥാന നിരക്കിൽ 25% വരെ കിഴിവ് എയർലൈൻ വാഗ്ദാനം ചെയ്യുന്നു. ഡിസ്കൗണ്ട് നിരക്കുകൾക്ക് പുറമേ, ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ പ്രത്യേക നിരക്കിൽ അനുബന്ധ സേവനങ്ങളും എയർലൈൻ നൽകും. വിമാനത്തിനുള്ളിൽ ഭക്ഷണം, അധിക ലഗേജ്, സീറ്റ് തിരഞ്ഞെടുക്കൽ, യാത്രക്കാർക്ക് മുൻഗണനാടിസ്ഥാനത്തിൽ ചെക്ക്-ഇൻ സൗകര്യം എന്നിവ ഓഫറിൽ ഉൾപ്പെടുന്നതായിരിക്കും.

ഓഫർ എങ്ങനെ പ്രയോജനപ്പെടുത്താം?

ആകാശ എയറിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 'FESTIVE' എന്ന പ്രൊമോ കോഡ് ഉപയോഗിക്കാം. ഇങ്ങനെ ചെയ്താൽ, അന്താരാഷ്ട്ര റൂട്ടുകളിലെ ബുക്കിംഗുകൾക്ക് അടിസ്ഥാന നിരക്കിൽ 25% വരെ കിഴിവ് ഉപഭോക്താക്കൾക്ക് ലഭിക്കും. സെപ്റ്റംബർ 22 മുതൽ ക്ടോബർ 2 വരെ ഈ പ്രൊമോ കോഡ് ഉപയോ​ഗിക്കാം. ആകാശയുടെ കഫേയിൽ നിന്നുള്ള ഭക്ഷണം 10% കിഴിവിൽ യാത്രക്കാർക്ക് ലഭിക്കും. യാത്രക്കാർക്ക് 50% വരെ കിഴിവിൽ ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കാം. മുൻകൂട്ടി വാങ്ങിയ അധിക ലഗേജിന് ആകാശ എയർ 10% ഫ്ലാറ്റ് കിഴിവും വാഗ്ദാനം ചെയ്യുന്നു. വൺ-വേ,ടു വേ യാത്രയ്ക്കായും ഓഫർ പ്രയോജനപ്പെടുത്താം.

ദോഹ (ഖത്തർ), ജിദ്ദ, റിയാദ് (സൗദി അറേബ്യ), അബുദാബി (യുഎഇ), കുവൈറ്റ് സിറ്റി (കുവൈത്ത്), ഫുക്കറ്റ് (തായ്‌ലൻഡ്) എന്നിങ്ങനെ ആറ് അന്താരാഷ്ട്ര നഗരങ്ങളാണ് നിലവിൽ ആകാശ എയർ സർവീസ് നടത്തുന്നത്. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ, കൊൽക്കത്ത, ശ്രീ വിജയപുരം, അയോധ്യ, ഗ്വാളിയോർ, ശ്രീനഗർ, പ്രയാഗ്‌രാജ്, കോഴിക്കോട്, ദർഭൻ, ഗൊരഖ്പൂർ, ദർഭൻ എന്നിങ്ങനെ 24 ആഭ്യന്തര ന​ഗരങ്ങളിലും സർവ്വാസ് നടത്തുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു
പലിശ കുറച്ച് ആർബിഐ, റിപ്പോ 5.25 ശതമാനത്തിൽ; നേട്ടം ആർക്കൊക്കെ?