പഞ്ചസാര മിഠായി കമ്പനിയെ നോട്ടമിട്ട് ഇഷ അംബാനി; വൻ തുക മുടക്കി ഏറ്റെടുത്ത് മുകേഷ് അംബാനി

Published : Feb 10, 2024, 06:06 PM IST
പഞ്ചസാര മിഠായി കമ്പനിയെ നോട്ടമിട്ട് ഇഷ അംബാനി; വൻ തുക മുടക്കി ഏറ്റെടുത്ത് മുകേഷ് അംബാനി

Synopsis

. ഇന്ത്യയിലെ ആദ്യത്തെ പാൻ-ഫ്ലേവർ മിഠായി റാവൽഗാവ് പുറത്തിറക്കി. മാംഗോ മൂഡ്, കോഫി ബ്രേക്ക്, ടുട്ടി ഫ്രൂട്ടി, സുപ്രീം ടോഫി, ചോക്കോ ക്രീം എന്നീ രുചികളും പുറത്തിറക്കി.

തൊണ്ണൂറുകളിൽ ഏറെ പ്രശസ്തമായ പഞ്ചസാര മിഠായി ബ്രാൻഡിനെ ഏറ്റെടുക്കാൻ റിലയൻസ്. 90കളിലെ കുട്ടികൾക്ക് ഗൃഹാതുരമായ രുചികൾ സമ്മാനിച്ച പഞ്ചസാര മിഠായി നിർമ്മാതാക്കളായ റാവൽഗാവ് റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് ഏറ്റെടുത്തു. 

മാംഗോ മൂഡ്, കോഫി ബ്രേക്ക്, ടുട്ടി ഫ്രൂട്ടി, പാൻ പസന്ദ്, ചോക്കോ ക്രീം, സുപ്രീം തുടങ്ങിയവ ഏറ്റവും ഡിമാന്റുള്ള മിഠായികളായിരുന്നു.  റാവൽഗാവ് അതിന്റെ കരിമ്പിൻ തോട്ടവും, ട്രേഡ്മാർക്കുകളും മിഠായി നിർമ്മാണവും എല്ലാം റിലയൻസിന് വിറ്റിട്ടുണ്ട്. 27 കോടി രൂപയ്ക്കാണ് റിലയൻസ് റാവൽഗാവ് ഏറ്റെടുക്കുന്നതെന്നാണ് റിപ്പോർട്ട്. 

കരിമ്പിൻ നീരിൽ നിന്നും ഉത്പാദിപ്പിക്കുന്ന പഞ്ചസാര ലായനിയിൽ വിവിധ രുചികൾ ചേർത്താണ് റാവൽഗാവ് മിഠായികൾ നിർമ്മിച്ചിരുന്നത്. നിലവിൽ ഇ വ്യാപാരം നിലനിർത്താൻ ഉടമസ്ഥർ ബുദ്ധിമുട്ടുന്നുണ്ട്. ഈ മേഖലയിൽ പുതിയ കമ്പനികളുടെ കടന്നു വരവോടെ വ്യവസായം കൂടുതൽ മത്സരധിഷ്ഠമായി. അതോടെ വലിയൊരു വിപണി വിഭജിക്കപ്പെട്ടു. വിപണി വിഹിയതാം നഷ്ടപ്പെട്ടതോടെ കമ്പനി ബുദ്ധിമുട്ടി. ഒപ്പം അസംസ്കൃത വസ്തുക്കൾ, തൊഴിലാളികളുടെ വേതനം എന്നിവയിലെ തുടർച്ചയായ വർദ്ധനവ് അതിൻ്റെ ലാഭക്ഷമതയെ ബാധിച്ചു.

വ്യവസായ പ്രമുഖനായ വാൽചന്ദ് ഹിരാചന്ദ് ദോഷി തൻ്റെ കരിമ്പ് തോട്ടങ്ങളുടെയും പഞ്ചസാര ഫാക്ടറികളുടെയും വിപുലീകരിക്കുന്നതിനറെ ഭാഗമായാണ് റാവൽഗാവ് സ്ഥാപിച്ചത്. വാൽചന്ദ് 1933-ൽ റാവൽഗാവ് ഷുഗർ ഫാം ആരംഭിച്ചു, 1942-ൽ അതിൻ്റെ മിഠായി ഡിവിഷൻ ആരംഭിച്ചു.

ഓറഞ്ചിൻ്റെ രുചിയുള്ള, പഞ്ചസാര മിഠായി ആണ് റാവൽഗാവ് ആദ്യം അവതരിപ്പിച്ചത്. അതിനു ലഭിച്ച വൻ സ്വീകാര്യത  ഉൽപ്പന്ന നിരയെ കൂട്ടാൻ റാവൽഗാവിനെ പ്രേരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ പാൻ-ഫ്ലേവർ മിഠായി പുറത്തിറക്കി. മാംഗോ മൂഡ്, കോഫി ബ്രേക്ക്, ടുട്ടി ഫ്രൂട്ടി, സുപ്രീം ടോഫി, ചോക്കോ ക്രീം എന്നീ രുചികളും പുറത്തിറക്കി. ഇവയെക്കാളൊക്കെ മുഇന്നിട്ട് നിന്നത് പാൻ പസന്ദ് മിഠായി ആയിരുന്നു. 

കമ്പനി പറയുന്നതനുസരിച്ച്, അതിൻ്റെ എല്ലാ മധുരപലഹാരങ്ങളും 100 ശതമാനം വെജിറ്റേറിയൻ ആണ്. കാപ്പിപ്പൊടി, മാമ്പഴ പൾപ്പ്, ശുദ്ധമായ പാൽ തുടങ്ങിയ യഥാർത്ഥ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയവയുമാണ്.

പഞ്ചസാര മിഠായി ബിസിനസ്സ് റിലയൻസിന് വിറ്റപ്പോൾ, നിർദിഷ്ട ഇടപാട് പൂർത്തിയാക്കിയതിന് ശേഷവും ഭൂമി, പ്ലാൻ്റ്, കെട്ടിടം, ഉപകരണങ്ങൾ, യന്ത്രങ്ങൾ തുടങ്ങിയ മറ്റെല്ലാ ആസ്തികളും കൈവശം വയ്ക്കുന്നത് തുടരുമെന്ന് റാവൽഗോൺ പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ