മുതിർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടികുറയ്ക്കും; കടുത്ത നടപടിയുമായി സുന്ദർ പിച്ചൈ

Published : Jan 25, 2023, 01:32 PM IST
മുതിർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടികുറയ്ക്കും; കടുത്ത നടപടിയുമായി സുന്ദർ പിച്ചൈ

Synopsis

ടെക് ഭീമൻ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് 12000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ശമ്പളം വെട്ടിക്കുറയ്ക്കൽ 

ദില്ലി: ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഗൂഗിളിലെ ഉയർന്ന എക്‌സിക്യൂട്ടീവുകളുടെ ശമ്പളം ഈ വർഷം വെട്ടിക്കുറയ്ക്കുമെന്ന് സിഇഒ സുന്ദർ പിച്ചൈ. ശമ്പളത്തിന്റെ 6 ശതമാനത്തോളം വെട്ടികുറയ്ക്കാനാണ് സാധ്യത. 

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് 12000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ടെക് ഭീമന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലുകൾ നേരിടുകയാണ് കമ്പനി. ഇത് പരിഹരിക്കുന്നതിനായി ശമ്പളം വെട്ടികുറയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി.

സീനിയർ വൈസ് പ്രസിഡന്റ് തലത്തിന് മുകളിലുള്ള എല്ലാ ജീവനക്കാരുടെയും വാർഷിക ബോണസിൽ നിന്നും വലിയൊരു തുക വെട്ടികുറയ്ക്കും. ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  സുന്ദർ പിച്ചൈയുടെ ശമ്പളം എത്രത്തോളം വെട്ടികുറയ്ക്കുമെന്നത് വ്യക്തമല്ല. കമ്പനിയുടെ വളർച്ച മന്ദഗതിയിലായതിനാൽ നിർണ്ണായകമായ തീരുമാനങ്ങളും പ്രവർത്തങ്ങളും ഉണ്ടാകേതുണ്ട്. ഇതിന്റെ ഭാഗമായാണ് പിരിച്ചുവിടലുകൾ ഉൾപ്പടെ ഉണ്ടായിട്ടുള്ളത് എന്ന് സുന്ദർ പിച്ചൈ പറഞ്ഞു.  

അതേസമയം, മുതിർന്ന എക്സിക്യൂട്ടീവുകൾക്കുള്ള ശമ്പളം കുറയ്ക്കുന്നതിനുള്ള പിച്ചൈയുടെ പ്രഖ്യാപനത്തിന് മുൻപ് ജീവനക്കാർക്ക് മറ്റൊരു തിരിച്ചടി നൽകി ഗൂഗിൾ. തൊഴിലുടമ സ്‌പോൺസർ ചെയ്‌ത ഗ്രീൻ കാർഡ് സ്വന്തമാക്കുന്നതിനുള്ള സുപ്രധാന ഘട്ടമായ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്‌മെന്റ് (PERM) കമ്പനി താൽക്കാലികമായി നിർത്തി. ഇത് സംബന്ധിച്ച ഇമെയിൽ ജീവങ്കക്കാർക്ക് ലഭിച്ചു. ഗൂഗിളിന്റെ പെട്ടന്നുള്ള ഈ തീരുമാനം വിദേശ തൊഴിലാളികളെ അനിശ്ചിതത്വത്തിലാക്കി.

 ഗൂഗിൾ തങ്ങളുടെ വിദേശ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്‌മെന്റിനായി അപേക്ഷകൾ അയക്കേണ്ടതില്ലെന്ന് വിദേശങ്ങളിൽ നിന്നുള്ള ജീവനക്കാരോട് നിർദേശിച്ചു. എന്നാൽ ഇത് ഇത് മറ്റ് വിസ അപേക്ഷകളെയോ ഒന്നും തന്നെ പ്രോഗ്രാമുകളെയോ ബാധിക്കില്ല,  
 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ