'സപ്ലൈകോ' ഇനി പഴയതുപോലെയല്ല; ഗൃഹോപകരണ രംഗത്തും ചുവടുറപ്പിക്കാന്‍ തീരുമാനം

Published : Nov 24, 2019, 04:47 PM ISTUpdated : Nov 24, 2019, 04:48 PM IST
'സപ്ലൈകോ' ഇനി പഴയതുപോലെയല്ല; ഗൃഹോപകരണ രംഗത്തും ചുവടുറപ്പിക്കാന്‍ തീരുമാനം

Synopsis

 മുൻനിര കമ്പനികളുടെ ഗൃഹോപകരണങ്ങൾ വൻ വിലക്കുറവിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഗൃഹോപകരണ ഷോറൂമുകൾ തുടങ്ങുമെന്ന് ഭഷ്യമന്ത്രി പി തിലോത്തമൻ. 

ആലപ്പുഴ: ഗൃഹോപകരണ വിൽപ്പന രംഗത്ത് സപ്ലൈകോയുടെ ആദ്യ എക്സ്ക്ലൂസീവ് ഷോറൂം ചേർത്തലയിൽ പ്രവർത്തനം തുടങ്ങി. മുൻനിര കമ്പനികളുടെ ഗൃഹോപകരണങ്ങൾ വൻ വിലക്കുറവിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഗൃഹോപകരണ ഷോറൂമുകൾ തുടങ്ങുമെന്ന് ഭഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു.

എല്ലാ മുൻനിര കമ്പനികളുടെയും ഗൃഹോകരണങ്ങള്‍ ഇനി സപ്ലൈകോയില്‍ ലഭിക്കും. തെരഞ്ഞെടുത്ത മോഡലുകൾക്ക് അമ്പത് ശതമാനത്തിന് മുകളിൽ വിലക്കുറവും ലഭിക്കും. ചേർത്തലയിൽ തുടങ്ങിയ സപ്ലൈകോയുടെ ആദ്യ എക്സ്ക്ലൂസീവ് ഷോറൂമിന് വലിയ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. 

സ്ഥാനത്തെ സപ്ലൈകോയുടെ 130 സ്റ്റോറുകൾ വഴി ഇതിനോടകം ഗൃഹോപകരണങ്ങൾ വിൽക്കുന്നുണ്ട്. ഈ പദ്ധതി വിപുലപ്പെടുത്തുകയാണ് എക്സ്ക്ലൂസീവ് ഷോറൂമുകളിലൂടെ ലഭ്യമിടുന്നത്. സപ്ലൈകോ ഔട്ട്‍ലെറ്റുകള്‍ വഴി ഇതിനോടകം നാല് കോടി രൂപയുടെ ഗൃഹോപകരണങ്ങൾ വിറ്റഴിച്ചു. അടുത്ത സാമ്പത്തികവർഷം 10 കോടി രൂപയുടെ വില്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി