നൂറ് നഗരങ്ങളിലെത്തി സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്; ചെറുകിട പട്ടണങ്ങളിലും ക്വിക് കോമേഴ്സിന് പ്രിയമേറുന്നു

Published : Mar 17, 2025, 08:07 PM IST
നൂറ് നഗരങ്ങളിലെത്തി സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്; ചെറുകിട പട്ടണങ്ങളിലും ക്വിക് കോമേഴ്സിന് പ്രിയമേറുന്നു

Synopsis

കഴിഞ്ഞ മാസം, റായ്പൂര്‍, സിലിഗുരി, ജോധ്പൂര്‍, തഞ്ചാവൂര്‍ എന്നിവിടങ്ങളിലും സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു,

ണ്‍ലൈനായി വീട്ടിലേക്കുള്ള അവശ്യ സാധനങ്ങള്‍ വാങ്ങുന്നത് ചെറിയ പട്ടണങ്ങളിലും വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ നൂറ് നഗരങ്ങളില്‍  പ്രവേശിച്ച് സ്വിഗിയുടെ ക്വിക് കൊമേഴ്സ് സേവന വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ട്. 2025 ല്‍ ഇതുവരെ 32 പുതിയ സ്ഥലങ്ങളിലാണ് സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയത്. ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ ആണ് നിലവില്‍ ഇന്‍സ്റ്റാമര്‍ട്ട് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ നഗരങ്ങളില്‍10 മിനിറ്റുകള്‍ക്കുള്ളില്‍ അവശ്യ സാധനങ്ങളെത്തിക്കുന്നതിനുള്ള ഡിമാന്‍റ് കൂടുന്നത് കണക്കിലെടുത്താണ് ഈ നീക്കം. ഈ വര്‍ഷം പുതിയതായി സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലേക്കെത്തുന്ന ഉപയോക്താക്കളില്‍ നാലിലൊരാള്‍  ടയര്‍-2, ടയര്‍-3  നഗരങ്ങളില്‍ നിന്നാണ് വന്നതെന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അമിതേഷ് ഝാ പറഞ്ഞു.

കഴിഞ്ഞ മാസം, റായ്പൂര്‍, സിലിഗുരി, ജോധ്പൂര്‍, തഞ്ചാവൂര്‍ എന്നിവിടങ്ങളിലും സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു, പലചരക്ക് സാധനങ്ങളും ദൈനംദിന അവശ്യവസ്തുക്കളും മുതല്‍ ഇലക്ട്രോണിക്സ്, ഫാഷന്‍ വരെ 30,000-ത്തിലധികം ഉല്‍പ്പന്നങ്ങളാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വഴി എത്തിക്കുന്നത്. ക്രിക്കറ്റ്, ഉത്സവ സീസണുകള്‍ വരാനിരിക്കുന്നതിനാല്‍, 'മെഗാപോഡുകള്‍' എന്ന പേരില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനുള്ള സംവിധാനമൊരുക്കാനും സ്വിഗിക്ക് പദ്ദതിയുണ്ട്.  10,000-12,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ സൗകര്യങ്ങളില്‍ 50,000 സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകള്‍ വരെ സ്ഥാപിക്കാന്‍ കഴിയും, ഇത് വഴി ഉപഭോക്താക്കള്‍ക്ക് ഒരു സാധാരണ സ്റ്റോറിനേക്കാള്‍ മൂന്നിരട്ടി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സാധിക്കും.

ഓര്‍ഡര്‍ ചെയ്ത് 10-30 മിനിറ്റിനുള്ളില്‍ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്ന ഒരു ബിസിനസ്സ് മോഡലാണ് ക്വിക്ക് കൊമേഴ്സ് . ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ് വിഭാഗം 2024 ല്‍ മികച്ച വളര്‍ച്ചയാണ് കൈവരിച്ചുത്. . പലചരക്ക് സാധനങ്ങള്‍, സ്റ്റേഷനറികള്‍, വ്യക്തിഗത ശുചിത്വ ഉല്‍പ്പന്നങ്ങള്‍, തുടങ്ങി ചെറിയ അളവിലുള്ള സാധനങ്ങളുടെ വിതരണമാണ് ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ നിര്‍വഹിക്കുന്നത്. സ്വിഗിയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാമാര്‍ട്ടും സൊമാറ്റോയുടെ ബ്ലിങ്കിറ്റുമാണ് ഈ രംഗത്തും പരസ്പരം മല്‍സരിക്കുന്നത്. ഇന്‍സ്റ്റാമാര്‍ട്ടിനെ അപേക്ഷിച്ച് 95 ശതമാനത്തോളം വലുതാണ് സൊമാറ്റോയുടെ ബ്ലിങ്കിറ്റ്

PREV
Read more Articles on
click me!

Recommended Stories

അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം
ബേബി പൗഡർ ഉപയോ​ഗിച്ചിട്ട് കാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 362 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി