ഇനി ഒളിച്ചുകളി പറ്റില്ല !, സ്വിസ് ബാങ്ക് വിവരങ്ങള്‍ ഇന്ത്യയ്ക്ക്...

By Web TeamFirst Published Jul 11, 2019, 10:34 AM IST
Highlights

കഴിഞ്ഞ വര്‍ഷം അക്കൗണ്ട് റദ്ദാക്കിയവരുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ ലഭ്യമാക്കും. ഓട്ടമാറ്റിക് സംവിധാനത്തിലൂടെയുളള വിവര കൈമാറ്റമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരിക്കുന്നത്. 

ദില്ലി: സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുളള ഇന്ത്യക്കാരുടെ വിവരങ്ങള്‍ സ്വിസ് അധികൃതര്‍ ഇന്ത്യയ്ക്ക് കൈമാറും. ബാങ്ക് അക്കൗണ്ട് നമ്പര്‍, അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക ഉള്‍പ്പടെയുളള കാര്യങ്ങളാണ് വെളിപ്പെടുത്തുക. 

വാര്‍ഷിക അടിസ്ഥാനത്തില്‍ ഈ വിവരങ്ങള്‍ ഇന്ത്യയിലെ നികുതി വകുപ്പിന് കൈമാറുമെന്ന് സ്വിറ്റ്സര്‍ലാന്‍ഡ് സാമ്പത്തിക മന്ത്രാലയ അധികൃതര്‍ അറിയിച്ചു. വരുന്ന സെപ്റ്റംബര്‍ മുതല്‍ വാര്‍ഷിക അടിസ്ഥാനത്തിലാകും ഈ നടപടി. കഴിഞ്ഞ വര്‍ഷം അക്കൗണ്ട് റദ്ദാക്കിയവരുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ ലഭ്യമാക്കും. ഓട്ടമാറ്റിക് സംവിധാനത്തിലൂടെയുളള വിവര കൈമാറ്റമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരിക്കുന്നത്. 

click me!