മാർക് ലിസ്റ്റോസെല്ല സിഇഒ ആവില്ലെന്ന് ടാറ്റ മോട്ടോർസ്

By Web TeamFirst Published Mar 20, 2021, 2:12 PM IST
Highlights

മുൻതീരുമാനം മാറ്റിയതിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏഷ്യയിഷ ഡൈംലർ ട്രക്സ് വിഭാഗത്തിന്റെ തലവനായിരുന്നു ലിസ്റ്റോസെല്ല. 

ദില്ലി: ടാറ്റ മോട്ടോർസ് സിഇഒ ആയി മാർക് ലിസ്റ്റോസെല്ല എത്തില്ല. ഡൈംലർ ഏഷ്യാ വിഭാഗം മേധാവി സ്ഥാനത്ത് പ്രവർത്തിക്കുന്ന ലിസ്റ്റോസെല്ല സിഇഒ ആകുമെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. നിലവിലെ സിഇഒ ഗ്വെണ്ടർ ബച്ചക് തന്നെ സിഇഒ ആയി തുടരും. ജൂൺ 30 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി. വെള്ളിയാഴ്ച സെബിയിൽ സമർപ്പിച്ച റെഗുലേറ്ററി ഫയലിങിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

മുൻതീരുമാനം മാറ്റിയതിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏഷ്യയിഷ ഡൈംലർ ട്രക്സ് വിഭാഗത്തിന്റെ തലവനായിരുന്നു ലിസ്റ്റോസെല്ല. ഇദ്ദേഹം ജൂലൈയിൽ ചുമതല ഏറ്റെടുക്കുമെന്നായിരുന്നു നേരത്തെ ടാറ്റ മോട്ടോർസ് വ്യക്തമാക്കിയത്. ഫെബ്രുവരി 12 നായിരുന്നു ഈ വാർത്ത പുറത്ത് വന്നത്. 2016 മുതൽ കമ്പനിയുടെ സിഇഒയാണ് ബച്ചക്.

വിൽപ്പനയിലുണ്ടായ ഇടിവും കടം വർധിക്കുന്നതും ടാറ്റ മോട്ടോർസ് നേരിടുന്ന വലിയ വെല്ലുവിളിയാണ്. സമീപകാല പാദവാർഷിക പ്രകടനങ്ങളിലൊന്നും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് ചെലവ് വെട്ടിച്ചുരുക്കൽ നടപടികളിലേക്ക് കമ്പനി എത്തിയിരുന്നു. അതേസമയം ടാറ്റ മോട്ടോർസ് തങ്ങളുടെ ലക്ഷ്വറി വിഭാഗം കാറായ ജാഗ്വർ ലാന്റ് റോവറിന്റെ വിൽപ്പനയിൽ ഇപ്പോഴും ശ്രദ്ധയൂന്നുന്നുണ്ട്.

click me!