എയർ ഇന്ത്യയെ വാങ്ങാൻ ടാറ്റയും അപേക്ഷ സമർപ്പിച്ചു

By Web TeamFirst Published Sep 15, 2021, 6:51 PM IST
Highlights

എയർ ഇന്ത്യയെ വാങ്ങാൻ താൽപര്യം അറിയിച്ച് ടാറ്റ. കണക്കെണിയെ തുടർന്ന് പ്രതിസന്ധിയിലായ എയർ ഇന്ത്യയെ  സ്വന്തമാക്കാൻ ലേലത്തിന് അപേക്ഷ നൽകിയതായാണ് റിപ്പോർട്ട്. 

ദില്ലി: എയർ ഇന്ത്യയെ വാങ്ങാൻ താൽപര്യം അറിയിച്ച് ടാറ്റ. കണക്കെണിയെ തുടർന്ന് പ്രതിസന്ധിയിലായ എയർ ഇന്ത്യയെ  സ്വന്തമാക്കാൻ ലേലത്തിന് അപേക്ഷ നൽകിയതായാണ് റിപ്പോർട്ട്. സെപ്തംബർ 15-നാണ് ടാറ്റാ ഗ്രൂപ്പ് അപേക്ഷ സമർപ്പിച്ചത്. സ്പൈസ് ജെറ്റും ടാറ്റയ്ക്കൊപ്പം എയർ ഇന്ത്യയെ സ്വന്തമാക്കാൻ മുൻപന്തിയിലുണ്ടെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും വിൽക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഗ്രൗണ്ട്​ ഹാൻഡിലിങ്​ കമ്പനിയായ എയർ ഇന്ത്യ സാറ്റ്​സ്​ എയർപോർട്ട്​ സർവീസ്​ പ്രൈവറ്റ്​ ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ലേലത്തിന്റെ ഭാഗമായി വിൽക്കാനാണ് നീക്കം.  മുംബൈയിലെ എയർ ഇന്ത്യ ബിൽഡിങ്ങും ദില്ലിയിലെ എയർലൈൻശ് ഹൌസും ലേലത്തിന്റെ ഭാഗമായിരിക്കും.

നിലവിൽ 43,000 കോടിയാണ്​ എയർ ഇന്ത്യയുടെ ബാധ്യത. ഇതിൽ 22,000 കോടി എയർ ഇന്ത്യ അസറ്റ്​ ഹോൾഡിങ്​ ലിമിറ്റഡിലേക്ക്​ മാറ്റും. 4400 ആഭ്യന്തര വിമാന പാർക്കിങ്ങും, 1800 അന്താരാഷ്ട്രാ പാർക്കിങ് സ്ലോട്ടുകളും എയർ ഇന്ത്യക്ക് രാജ്യത്തുണ്ട്. വിദേശത്ത് 900 സ്ലോട്ടുകളും കമ്പനി സർവീസ് നടത്തുന്നവയായുണ്ട്.

click me!