ഒരു കോടിയിലേറെ രൂപ പിന്‍വലിച്ചാല്‍ ഇനി നികുതി; ബജറ്റ് നിര്‍ദ്ദേശത്തില്‍ ഭേദഗതി

By Web TeamFirst Published Jul 19, 2019, 8:46 AM IST
Highlights

ഒന്നിലേറെ അക്കൗണ്ടുകളില്‍ നിന്ന് ഒരു കോടിക്കുമേല്‍ പണം പിന്‍വലിക്കുമോ എന്ന് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശത്തില്‍ ഭേദഗതി വരുത്തിയത്.

ദില്ലി: ഒന്നിലേറെ അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിക്കുമുകളില്‍ പണം പിന്‍വലിച്ചാലും ഇനി മുതല്‍ നികുതി ഈടാക്കും. രണ്ടുശതമാനം നികുതിയാണ് ഈടാക്കുക.ഇതിനായി ബജറ്റ് നിര്‍ദ്ദേശത്തില്‍ ഭേദഗതി വരുത്തി. വ്യാഴാഴ്ച പാസ്സാക്കിയ ധനകാര്യ ബില്ലിലാണ് ഭേദഗതി വരുത്തിയത്. 

ഒരു അക്കൗണ്ടില്‍ നിന്ന് ഒരു കോടിയിലേറെ പണം പിന്‍വലിച്ചാല്‍ നികുതി ഈടാക്കുമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഒന്നിലേറെ അക്കൗണ്ടുകളില്‍ നിന്ന് ഒരു കോടിക്കുമേല്‍ പണം പിന്‍വലിക്കുമോ എന്ന് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശത്തില്‍ ഭേദഗതി വരുത്തിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഒരു കോടി രൂപയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ നികുതി ഈടാക്കുമെന്ന് നിര്‍ദ്ദേശിച്ചത്. ഇതുള്‍പ്പെടെ 28 ഭേദഗതികള്‍ക്കാണ് ലോക്സഭ അംഗീകാരം നല്‍കിയത്. 

click me!