ടെലികോം രംഗത്ത് വമ്പൻ മാറ്റങ്ങളോ? അംബാനി മുതൽ മിത്തൽ വരെയുള്ളവരുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യ

Published : Jul 17, 2024, 04:46 PM IST
ടെലികോം രംഗത്ത് വമ്പൻ മാറ്റങ്ങളോ? അംബാനി മുതൽ മിത്തൽ വരെയുള്ളവരുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യ

Synopsis

റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി, ഭാരതി എന്റർപ്രൈസസ് സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ, വോഡഫോൺ ഐഡിയ സിഇഒ അക്ഷയ് മുണ്ട്ര എന്നിവർ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടു

ടെലികോം മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിവിധ കമ്പനികളുമായി ചർച്ച നടത്തി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ . റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി, ഭാരതി എന്റർപ്രൈസസ് സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ, വോഡഫോൺ ഐഡിയ സിഇഒ അക്ഷയ് മുണ്ട്ര എന്നിവർ യോഗത്തിൽ പങ്കെടുത്തു. ടെലികോം മേഖലയുടെ വികസനത്തിനായി ഒരു കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള വഴികൾ യോഗം ചർച്ച ചെയ്തു. വളർച്ചയും വികസനവും കേന്ദ്രീകരിച്ചുള്ള പുതിയ തന്ത്രം രൂപീകരിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് രൂപീകരിച്ച ആറ് പുതിയ ഉപദേശക സമിതികളുമായി സർക്കാരിന്റെ കൂടിയാലോചനയുടെ ഭാഗമായാണ് ഈ യോഗങ്ങൾ സംഘടിപ്പിച്ചത്.  ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് ആവശ്യമായ വിവരങ്ങൾ നൽകുകയാണ് ഈ ആറ് കമ്മിറ്റികളുടെ ലക്ഷ്യം

എയർടെൽ സിഇഒ ഗോപാൽ വിത്തൽ, സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ എസ്പി കൊച്ചാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 5ജി നടപ്പാക്കുന്നതിലുള്ള പുരോഗതിയെക്കുറിച്ചുള്ള  വിവരങ്ങൾ ടെലികോം കമ്പനികൾ യോഗത്തെ അറിയിച്ചു. രാജ്യത്തെ മിക്കവാറും എല്ലാ ജില്ലകളിലും 5ജി സേവനം നടപ്പാക്കുമെന്ന്  കമ്പനികൾ വ്യക്തമാക്കി. ടെലികോം കമ്പനികൾ നേരിടുന്ന വെല്ലുവിളികൾ, സേവന വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ എന്നിവ കമ്പനി പ്രതിനിധികൾ മന്ത്രിയെ ധരിപ്പിച്ചു.  

അതേ സമയം സ്‌പെക്‌ട്രം വിതരണ നിയമങ്ങൾ അന്തിമമാക്കുന്നതിന് മാസങ്ങളെടുക്കുമെന്ന് ടെലികോം കമ്പനികൾ  ആശങ്ക പ്രകടിപ്പിച്ചു. ഇത് രാജ്യത്തെ വാണിജ്യ ഉപഗ്രഹ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഗണ്യമായി വൈകുന്നതിന് ഇടയാക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ (ട്രായ്) സ്‌പെക്‌ട്രം വിലനിർണ്ണയവും വിതരണ നിബന്ധനകളും ശുപാർശ ചെയ്യാനുള്ള ചുമതല സർക്കാർ ഏൽപ്പിച്ചിട്ടുണ്ട്.  

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്