പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഇല്ലെങ്കിൽ എടുക്കാം; പരിഷ്‌കാരങ്ങൾ സൂപ്പറാണ്

Published : Jun 03, 2022, 12:16 PM ISTUpdated : Jun 03, 2022, 12:21 PM IST
പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഇല്ലെങ്കിൽ എടുക്കാം; പരിഷ്‌കാരങ്ങൾ സൂപ്പറാണ്

Synopsis

പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴി നിക്ഷേപം നടത്തുന്നവരാണോ നിങ്ങൾ? ആണെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട നിരവധി മാറ്റങ്ങളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ ഉണ്ടായിരിക്കുന്നത്. 

പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴി നിക്ഷേപം നടത്തുന്നവരാണോ നിങ്ങൾ? ആണെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട നിരവധി മാറ്റങ്ങളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ ഉണ്ടായിരിക്കുന്നത്. എന്താണെന്നല്ലേ? നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT) സൗകര്യം,  ആര്‍.ടി.ജി.എസ് (RTGS)  പേയ്മെന്റ് സംവിധാനം എന്നിവയാണ് പുതിയ പരിഷ്‌കാരങ്ങൾ. മെയ് 31 മുതൽ ഈ പരിഷ്‌കാരങ്ങൾ നിലവിൽ വന്നു കഴിഞ്ഞു. 

പുതിയ സംവിധാനങ്ങൾ എത്തിയതോടുകൂടി   ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ മൊബൈൽ ബാങ്കിംഗ് വഴിയോ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളും ഇതര ബാങ്ക് അക്കൗണ്ടുകളും തമ്മിൽ പണമിടപാട് നടത്താൻ എളുപ്പമാകും. മാത്രമല്ല, പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് പദ്ധതികളിലെ നിക്ഷേപങ്ങളും ഇതോടെ വേഗത്തിലാകും.എന്നാൽ ഈ സംവിധാനത്തിന് ഉപയോക്താക്കളിൽ നിന്നു നിരക്ക് ഈടാക്കും.

Read Also : നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സ്ഥിര നിക്ഷേപ പലിശ ഉയർത്തിയ ബാങ്ക് ഇതാണ്

നിലവിൽ പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യാ സമൃദ്ധി അക്കൗണ്ട് (എസ്എസ്എ) എന്നിവയിൽ നിന്നുള്ള എൻഇഎഫ്ടി ഇൻവാർഡ് റെമിറ്റൻസ് ഇതിലൂടെ അനുവദിക്കും.  പോസ്റ്റ് ഓഫീസുകളുടെ പതിവ് ഇടപാട് സമയങ്ങളിലായിരിക്കും എൻഇഎഫ്ടി സൗകര്യം ലഭ്യമാകുക. ഇന്ത്യാ പോസ്റ്റ് ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് സേവനങ്ങളിൽ രജിസ്റ്റർ ചെയ്തവർക്കും  എൻഇഎഫ് ടി ഉപോയോഗിക്കാം. 

എന്താണ് പുതിയ സംവിധാനങ്ങൾ എന്നറിയണ്ടേ. എൻഇഎഫ്ടി അഥവാ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (NEFT) എന്നത് ഒരു ഇന്റര്‍ബാങ്ക് പേമെന്റ് സംവിധാനമാണ്. വലിയ തുകയുടെ ഇടപാടുകൾ ആയതിനാൽ ബാങ്കുകളില്‍ നിന്നുള്ള ഇത്തരം ഇടപാടുകള്‍ അരമണിക്കൂര്‍ ബാച്ചുകളായാണ് ആര്‍.ബി.ഐ. നടപ്പാക്കുന്നത്. ഇനി  റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ അഥവാ ആര്‍.ടി.ജി.എസ് എന്നത് വ്യക്തിഗത ഫണ്ട് ട്രാന്‍സ്ഫര്‍ നിര്‍ദ്ദേശങ്ങള്‍ തീര്‍പ്പാക്കുന്ന ഒരു തത്സമയ ഫണ്ട് ട്രാന്‍സ്ഫര്‍ സെറ്റില്‍മെന്റ് സംവിധാനമാണ്. വര്‍ഷത്തില്‍ 365 ദിവസവും ആര്‍.ടി.ജി.എസ് ഇടപാടുകള്‍ ലഭ്യമാണ്. ഇവ പൊതുവായി വലിയ ഇടപാടുകള്‍ക്കാണ് ഉപയോഗിക്കുന്നത്. 

Read Also : നിങ്ങൾ ബാങ്കിം​ഗ് മേഖലയിൽ ഉള്ളവരാണോ? എങ്കിൽ ഈ മാസം ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

 എൻഇഎഫ്ടി ഇടപാടുകളുടെ ചാർജുകൾ അറിയാം. 10,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 2.50 രൂപയും ജിഎസ്ടിയും ഈടാക്കുന്നു. 10,000 രൂപയ്ക്കും ഒരു ലക്ഷം രൂപക്കുമിടയിലുള്ള ഇടപാടുകൾക്ക് 5 രൂപയും ജിഎസ്ടിയും ഈടാക്കും. ഒരു ലക്ഷം രൂപയ്ക്കും രണ്ട് ലക്ഷം രൂപക്കുമിടയിലുള്ള ഇടപാടുകൾക്ക് 15 രൂപയും ജിഎസ്ടിയും രണ്ട് ലക്ഷം രൂപയുടെ മുകളിലുള്ളതും പരമാധി അയക്കാവുന്നതിന് താഴെയുള്ള ഇടപാടുകൾക്ക് 25 രൂപയും ജിഎസ്ടിയും ഈടാക്കും. 
 
അതേസമയം ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് വഴിയുള്ള ഔട്ട്വാർഡ് എൻഇഎഫ്ടി ഇടപാടുകൾക്ക് ചാർജ്ജ് ഉണ്ടാകില്ല. ഇതിൽ ചുരുങ്ങിയ ഇടപാട് തുക ഒരു രൂപയും പരമാവധി ഇടപാട് തുക 15 ലക്ഷവുമാണ്. ഇനി ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് വഴിയുള്ള ഒറ്റത്തവണ ഔട്ട്വാർഡ് എൻഇഎഫ്ടി നടത്തണമെങ്കിൽ അതിന്റെ പരിധി രണ്ട് ലക്ഷം രൂപയാണ്. ഒരു ദിവസം ഉപഭോക്താവിന് അഞ്ച് ഇടപാടുകൾ മാത്രം നടത്താം. ഒന്നിൽ കൂടുതൽ തവണകൾ ആയിട്ട് ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് വഴി നടത്താൻ കഴിയുന്ന പ്രതിദിന ഔട്ട്വാർഡ് എൻഇഎഫ്ടി ഇടപാടിന്റെ പരിധി 10 ലക്ഷമാണ്.

 Read Also : Elon Musk : ഓഫീസിലെത്തി ജോലി ചെയ്യൂ, പറ്റില്ലെങ്കിൽ നിർത്തിയിട്ട് പോകൂ; വർക്ക് ഫ്രം ഹോം ഇനിയില്ലെന്ന് മസ്‌ക്

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം