ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ പ്ലാൻ ഉണ്ടോ? പലിശ പുതുക്കി ഈ 5 ബാങ്കുകൾ

Published : Dec 05, 2024, 07:26 PM IST
ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ പ്ലാൻ ഉണ്ടോ? പലിശ പുതുക്കി ഈ 5  ബാങ്കുകൾ

Synopsis

ജനപ്രിയ ഓപ്‌ഷനാണ് ഇന്ന് ഫിക്സഡ് ഡെപ്പോസിറ്റുകൾ. രാജ്യത്തെ ബാങ്കുകൾ ഉയർന്ന പലിശ നിരക്കാണ് സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും വാഗ്ദാനം ചെയ്യുന്നത്.

സുരക്ഷിതമായ നിക്ഷേപ മാർഗമായാണ് സ്ഥിര നിക്ഷേപത്തെ വിലയിരുത്തുന്നത്. അതിനാൽത്തന്നെ ജനപ്രിയ ഓപ്‌ഷനാണ് ഇന്ന് ഫിക്സഡ് ഡെപ്പോസിറ്റുകൾ. രാജ്യത്തെ ബാങ്കുകൾ ഉയർന്ന പലിശ നിരക്കാണ് സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാൻ ഉയർന്ന പലിശ നിരയ്ക്കും ബാങ്കുകൾ വാഗ്ദാനം ചെയ്യാറുണ്ട്. ഇപ്പോഴിതാ രാജ്യത്തെ ഈ 5 ബാങ്കുകൾ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. 

കർണാടക ബാങ്ക്

7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് ശിരഃ നിക്ഷേപം നടത്തുന്ന നിക്ഷേപകർക്ക്  3.5% മുതൽ 7.50% വരെ പലിശ ലഭിക്കും. അതേസമയം, മുതിർന്ന പൗരന്മാർക്ക് 8 ശതമാനം വരെ പലിശ ലഭിക്കും. 

കനറാ ബാങ്ക്

മൂന്ന് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് കനറാ ബാങ്ക് പുതുക്കിയിട്ടുണ്ട്. സാധാരണക്കാർക്ക് 4% മുതൽ 7.40% വരെയും  മുതിർന്ന പൗരന്മാർക്ക് 4% മുതൽ 7.90% വരെയുമാണ് പുതുക്കിയ നിരക്ക്.

യെസ് ബാങ്ക്

മൂന്ന് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് യെസ് ബാങ്കും പുതുക്കിയിട്ടുണ്ട്. 18 മാസത്തെ കാലാവധി വരുന്ന നിക്ഷേപത്തിന് പ്രതിവർഷം 8% എന്ന പലിശയിൽ നിന്നും 7.75% ആയി യെസ് ബാങ്ക് കുറച്ചിട്ടുണ്ട്. സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 3.25% മുതൽ 7.75% വരെ പലിശ ലഭിക്കും, മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 3.75% മുതൽ 8.25% വരെ പലിശ ലഭിക്കും.

ഇൻഡസിൻഡ് ബാങ്ക്

മൂന്ന് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കാണ് ബാങ്ക് പുതുക്കിയിട്ടുള്ളത്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ ഉപഭോക്താക്കൾക്ക്, 3.50% മുതൽ 7.99% വരെയാണ് പലിശ. അതേസമയം, മുതിർന്ന പൗരന്മാർക്ക് അതേ കാലയളവിൽ 4% മുതൽ 8.49% വരെ പലിശ ലഭിക്കും. 

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്

മൂന്ന് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ ബാങ്ക് പുതുക്കിയിട്ടുണ്ട്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്കുള്ള നിക്ഷേപങ്ങൾക്ക് 3% മുതൽ 7.90% വരെയാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 8.40% വരെ ഉയർന്ന പലിശ ലഭിക്കും

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും