ഭാരം കുറയ്ക്കാമോ? വൻ വാഗ്ദാനവുമായി കമ്പനി, മടി മാറ്റിവച്ച് ഇറങ്ങിയാൽ പത്ത് ലക്ഷം വരെ പോക്കറ്റിലാക്കാം !

By Web TeamFirst Published Sep 25, 2022, 9:38 PM IST
Highlights

ജീവനക്കാർക്കിടയിൽ പുതിയൊരു ഫിറ്റ്നെസ് ചലഞ്ച് ഏർപ്പെടുത്തിയിരിക്കുകയാണ് ഓൺലൈൻ ബ്രോക്കറേജ് സ്ഥാപനമായ സെറോദ. ഈ ചലഞ്ച് പൂർത്തിയാക്കുന്നവർക്ക് നിരവധി ആനൂകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചതിന് പുറമെ ഇവരിലെ ഏറ്റവും വലിയ ഭാഗ്യവാന് പത്ത് ലക്ഷം രൂപ സമ്മാനവും നൽകും

കൊവിഡ് മഹാമാരിക്ക് ശേഷം എല്ലാവരും പലവിധമായ ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. ചില ജീവിത ശൈലികളിലെ മാറ്റവും ജോലി സാഹചര്യങ്ങളിലെ മാറ്റവുമെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ ജീവനക്കാർക്കിടയിൽ പുതിയൊരു ഫിറ്റ്നെസ് ചലഞ്ച് ഏർപ്പെടുത്തിയിരിക്കുകയാണ് ഓൺലൈൻ ബ്രോക്കറേജ് സ്ഥാപനമായ സെറോദ. ഈ ചലഞ്ച് പൂർത്തിയാക്കുന്നവർക്ക് നിരവധി ആനൂകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചതിന് പുറമെ ഇവരിലെ ഏറ്റവും വലിയ ഭാഗ്യവാന് പത്ത് ലക്ഷം രൂപ സമ്മാനവും നൽകും.

ഒരു ദിവസം 350 കലോറി വ്യായാമത്തിലൂടെ ഇല്ലാതാക്കി കളയുക എന്നതടക്കമാണ് ചലഞ്ച്. 90 ശതമാനം ദിവസവും ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്നവരായിരിക്കും ജേതാക്കൾ. ഈ ചലഞ്ചിൽ പങ്കെടുക്കുകയും വിജയം കാണുകയും ചെയ്യുന്നവർക്ക് അടുത്ത വർഷം ഒരു മാസത്തെ വേതനം അധികമായി ലഭിക്കും. ഇതിൽ തന്നെ ഭാഗ്യവാനെ തെരഞ്ഞെടുത്ത്, പത്ത് ലക്ഷം രൂപയും സമ്മാനം നൽകും.

ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും അവരെ ആക്ടീവായി നിലനിർത്താൻ തങ്ങളാലാവും വിധം ശ്രമിക്കുകയാണ് കമ്പനി. സിഇഒ നിതിൻ കാമത്താണ് ഇതിന്റെയെല്ലാം പിന്നിൽ. കമ്പനിയിൽ ഭൂരിഭാഗം പേരും വർക്ക് ഫ്രം ആണ് ചെയ്യുന്നത്. എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതോടെ, സ്ഥിരമായ ഇരിപ്പ് പ്രശ്നമായി തുടങ്ങി. ഇത് പുകവലി പോലെ ഒരു ദുശ്ശീലമായി മാറി. ഇതായിരിക്കും അടുത്ത മഹാമാരിയെന്നും നിതിൻ കാമത്ത് പ്രഖ്യാപനം നടത്തി സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിൽ പറയുന്നു. 

Read more: 'യുദ്ധം ചെയ്യാൻ മക്കളെ വിട്ടുതരില്ല' യുക്രെയ്നിൽ ഹിതപരിശോധന, റഷ്യൻ നഗരങ്ങളിൽ വൻ പ്രതിഷേധം

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ജീവനക്കാർക്ക് ഇടയിൽ ഭാരം കുറയ്ക്കുന്നവർക്ക് പ്രത്യേക പരിഗണന കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ ജീവനക്കാർക്ക്  ഇൻസെന്റീവുകളായിരുന്നു കമ്പനിയുടെ ആദ്യ പ്രഖ്യാപനം. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒരു മാസത്തെ വേതനത്തിന്റെ പകുതി ബോണസ് നൽകുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.
 

click me!