കൈയ്യിൽ നയാ പൈസയില്ലെന്ന് അനിൽ അംബാനി, വിശ്വസിക്കാതെ ബാങ്കുകൾ

Published : Dec 30, 2020, 10:06 PM ISTUpdated : Dec 30, 2020, 10:08 PM IST
കൈയ്യിൽ നയാ പൈസയില്ലെന്ന് അനിൽ അംബാനി, വിശ്വസിക്കാതെ ബാങ്കുകൾ

Synopsis

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് കമ്പനികളുടെ ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് സ്റ്റോറ്റ് ബാങ്ക് ഓഫ് ഇന്ത്യ... 

ദില്ലി: കടംകയറി മുച്ചൂടും മുടിഞ്ഞിരിക്കുകയാണ് അനിൽ അംബാനി. എന്നാലും ബാങ്കുകൾ പിടിച്ച പിടിയാലെ പിന്നാലെയുണ്ട്. പാപരത്വ നടപടികളുമായി മുന്നോട്ട് പോകുന്ന റിലയൻസ് കമ്യൂണിക്കേഷൻസിന്റെ കാര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവർ ഒട്ടും തന്നെ വിശ്വസിക്കുന്നില്ല. 

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് കമ്പനികളുടെ ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് സ്റ്റോറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ഇൻഫ്രാടെൽ, റിലയൻസ് ടെലികോം എന്നിവയുടെ കാര്യത്തിലാണ് അന്വേഷണത്തിലാണ് ഇടപെടൽ.

എന്നാൽ റിലയൻസോ അനിൽ ധിരുഭായി അംബാനി ഗ്രൂപ്പോ ഈ വിഷയങ്ങളിൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല. കമ്പനികൾ 86188 കോടി വായ്പയായി നൽകാനുണ്ടെന്നാണ് ബാങ്കുകളുടെ വാദം. എന്നാൽ 26000 കോടിയേ നൽകാനുള്ളൂവെന്ന് അനിൽ അംബാനിയുടെ കമ്പനികളും പറയുന്നു.
 

PREV
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ