2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള അവസാന തീയതി ഇന്ന്

Published : Oct 07, 2023, 09:32 AM ISTUpdated : Oct 07, 2023, 09:38 AM IST
2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള അവസാന തീയതി ഇന്ന്

Synopsis

പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് ആർബിഐയുടെ ഒടുവിലത്തെ കണക്ക്. 

മുംബൈ: ആർബിഐ പിൻവലിച്ച രണ്ടായിരം രൂപയുടെ നോട്ടുകൾ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. രാജ്യത്തെ വിവിധ ബാങ്ക് ശാഖകൾ വഴി 20,000 രൂപ വരെ മൂല്യമുള്ള നോട്ടുകൾ ഇന്ന് നേരിട്ട് മാറിയെടുക്കാം. പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് ആർബിഐയുടെ ഒടുവിലത്തെ കണക്ക്. നാളെ മുതൽ രാജ്യത്തെ 19 ആർബിഐ ഇഷ്യു ഓഫീസുകളിലൂടെ മാത്രമേ 2000 രൂപ നോട്ടുകൾ മാറിയെടുക്കാനാകൂ. മെയ് 19നാണ് രണ്ടായിരം രൂപയുടെ നോട്ടുകൾ  പിന്‍വലിക്കുകയാണെന്ന് ആർബിഐ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 30 ആയിരുന്നു 2000 രൂപ നോട്ട് മാറിയെടുക്കാനുള്ള അവസാന തീയതിയായി റിസര്‍വ്വ് ബാങ്ക് നിശ്ചയിച്ചത്. പിന്നീട് അവസാന മണിക്കൂറില്‍ തീരുമാനം മാറ്റുകയായിരുന്നു.

2023 മെയ് 19-നാണ്  2,000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചത്. കള്ളപ്പണം തുടച്ചു നീക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഒറ്റരാത്രികൊണ്ട് 1,000, 500 രൂപ നോട്ടുകൾ നിയമവിധേയമായി നീക്കം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഞെട്ടിക്കുന്ന തീരുമാനത്തിന് ശേഷമാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. നോട്ട് നിരോധനത്തിന്റെ ഫലമായി വിനിമയത്തിൽ നിന്ന് നീക്കം ചെയ്ത കറൻസിയുടെ മൂല്യം ഉടനടി മാറ്റിസ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം കൈവരിച്ചതിനാലും മറ്റ് മൂല്യങ്ങളുടെ മതിയായ നോട്ടുകൾ ഇപ്പോൾ ഉള്ളതിനാലുമാണ് ഈ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ആർബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. 

2000 രൂപ നോട്ടുകൾ ബാങ്കിൽ മാറ്റുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ

ഘട്ടം 1 - നിങ്ങളുടെ പക്കൽ ലഭ്യമായ 2000 രൂപ നോട്ടുകളുമായി അടുത്തുള്ള ബാങ്ക് ശാഖ സന്ദർശിക്കുക.
ഘട്ടം 2- റിക്വിസിഷൻ സ്ലിപ്പ് പൂരിപ്പിക്കുക, 2000 രൂപ നോട്ടുകളുടെ ആവശ്യമായ വിശദാംശങ്ങൾ നൽകുക.
ഘട്ടം 3: മറ്റ് മൂല്യങ്ങളുമായി മാറാൻ 2000 രൂപ നോട്ടുകൾക്കൊപ്പം സ്ലിപ്പും സമർപ്പിക്കുക.

ബാങ്കിനെ ആശ്രയിച്ച് ഈ നടപടി ക്രമങ്ങൾ വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കുക. 2000 രൂപ നോട്ടുകൾ മാറുന്ന കാര്യത്തിൽ ബാങ്കുകൾ അവരുടേതായ നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കുമെന്ന് ആർബിഐ ഗവർണർ അറിയിച്ചിട്ടുണ്ട്. 

കുട്ടികൾക്കും ആധാർ വേണം; പ്രായപരിധി എത്ര?

PREV
click me!

Recommended Stories

വിരമിച്ച ശേഷം വിദേശത്ത് അടിച്ചുപൊളിക്കാം; ഇന്ത്യക്കാര്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന 7 രാജ്യങ്ങളിതാ
ഗ്ലാസിലെ 'സ്വര്‍ണം'; 10 ലക്ഷം വിലയുള്ള ഇന്ത്യന്‍ വിസ്‌കിക്ക് ലോകത്തില്‍ മൂന്നാം സ്ഥാനം