Gold Price Today: യുദ്ധം തുടരുന്നതിനിടെ സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞു

Published : Feb 25, 2022, 10:01 AM IST
Gold Price Today: യുദ്ധം തുടരുന്നതിനിടെ സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞു

Synopsis

റഷ്യ - യുക്രെൻ യുദ്ധം തുടങ്ങിയതോടെ സ്വർണ്ണ വില കുതിക്കുകയാണ്.ഇന്നലെ രാവിലെ 9.38 ന് സംസ്ഥാനത്തെ സ്വർണ വില നിശ്ചയിക്കുമ്പോൾ 1929 ഡോളറായിരുന്നു അന്താരാഷ്ട്ര വില. രൂപയുടെ വിനിമയ നിരക്ക് 75.08ലുമായിരുന്നു .അതനുസരിച്ച് സ്വർണ വില ഗ്രാമിന് 85 രൂപ വർദ്ധിച്ച് 4685 രൂപയും, പവന് 680 രൂപ വർദ്ധിച്ച് 37480 രൂപയായി.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Todays gold price) കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 37480 രൂപയാണ് ഇന്നത്തെ വില.

 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞു. 3870 രൂപയാണ് ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ദിവസങ്ങളായി തുടരുന്ന ഗ്രാമിന് 100 രൂപ തന്നെയാണ് ഇന്നത്തെയും വില. വെള്ളി ഗ്രാമിന് 71 രൂപയാണ് വില.

റഷ്യ - യുക്രെൻ (Russia Ukraine crisis) യുദ്ധം തുടങ്ങിയതോടെ സ്വർണ്ണ വില കുതിക്കുകയാണ്.ഇന്നലെ രാവിലെ 9.38 ന് സംസ്ഥാനത്തെ സ്വർണ വില നിശ്ചയിക്കുമ്പോൾ 1929 ഡോളറായിരുന്നു അന്താരാഷ്ട്ര വില. രൂപയുടെ വിനിമയ നിരക്ക് 75.08ലുമായിരുന്നു .അതനുസരിച്ച് സ്വർണ വില ഗ്രാമിന് 85 രൂപ വർദ്ധിച്ച് 4685 രൂപയും, പവന് 680 രൂപ വർദ്ധിച്ച് 37480 രൂപയായി.

എന്നാൽ പത്തു മണിയോടെ അന്താരാഷ്ട്ര സ്വർണവില വീണ്ടും 30 ഡോളർ വർധിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 11 മണി കഴിഞ്ഞ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ യോഗം ചേർന്ന്  സ്വർണ വില വീണ്ടും വർദ്ധിപ്പിച്ചു. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വർധനവാണ് ഈ ഘട്ടത്തിൽ രേഖപ്പെടുത്തിയത്.

 ഇതോടെ 22 കാരറ്റ് സ്വർണ വില ഗ്രാമിന് 4725 രൂപയും പവൻ വില 37800 രൂപയുമായി. സ്വർണത്തിന് ഗ്രാമിന് 125 രൂപയും പവന് ഒരു ദിവസം ആയിരം രൂപയുടെ വർദ്ധനവാണുണ്ടായത്.

യുദ്ധത്തോടെ ലോകത്തിന്റെ നിർണായക ശക്തിയാകാനുള്ള റഷ്യൻ നീക്കവും, നാറ്റോയുടെ 30 സഖ്യരാജ്യങ്ങൾ റഷ്യയെ ആക്രമിക്കുമെന്ന വാർത്തകളുമാണ് ഇന്നലെ സ്വർണ വില ഉയരുവാൻ കാരണമായത്. എന്നാൽ നാറ്റോയുടെ പിന്മാറ്റം വിപണിയിൽ പോസിറ്റീവ് ചലനം ഉണ്ടാക്കി. ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ