'അമ്പമ്പോ എന്താ തിരക്ക് വിമാനത്താവളങ്ങളിൽ'; യാത്രക്കാരുടെ എണ്ണത്തിൽ കേരളത്തിലെ എയർപോർട്ടുകളും മുൻപന്തിയിൽ

Published : Apr 20, 2024, 05:39 PM IST
'അമ്പമ്പോ എന്താ തിരക്ക് വിമാനത്താവളങ്ങളിൽ'; യാത്രക്കാരുടെ എണ്ണത്തിൽ കേരളത്തിലെ എയർപോർട്ടുകളും മുൻപന്തിയിൽ

Synopsis

ആകെ വിദേശ വിമാനയാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ പത്ത് റാങ്കുകളിൽ നാലാം സ്ഥാനത്തുള്ള കൊച്ചിക്ക് പുറമേ  കേരളത്തിൽനിന്ന് ഏഴാം സ്ഥാനത്ത് കോഴിക്കോട് വിമാനത്താവളവും ഒമ്പതാം സ്ഥാനത്ത് തിരുവനന്തപുരം വിമാനത്താവളവും ഉണ്ട്.

മിന്നും പ്രകടനം കാഴ്ചവച്ച രാജ്യത്തെ വിമാനത്താവളങ്ങൾ. രാജ്യത്തെ വിമാനത്താവളങ്ങളിലുള്ള യാത്രക്കാരുടെ എണ്ണത്തിൽ 21% വർദ്ധനയാണ് കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്. രാജ്യത്ത് ഏറ്റവും വലിയ വിമാനത്താവളമായ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശയാത്രികരുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 24.4 ശതമാനം വർദ്ധിച്ചു. വിദേശ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 28.5 ശതമാനം വർദ്ധനയോടെ രാജ്യത്ത് ഏറ്റവും മികച്ച മുന്നേറ്റം കാഴ്ചവച്ചത് അഹമ്മദാബാദ് എയർപോർട്ട് ആണ്.ആകെ വിദേശ യാത്രക്കാരുടെ എണ്ണത്തിൽ   കൊച്ചി വിമാനത്താവളം നാലാം സ്ഥാനത്ത് എത്തി. ചെന്നൈ വിമാനത്താവളം ആണ് മൂന്നാംസ്ഥാനത്ത് ഉള്ളത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആകെ വിദേശയാത്രക്കാരുടെ എണ്ണം 17% വർദ്ധിച്ച് 49.2 ലക്ഷമായി ഉയർന്നു. അതേസമയം അഞ്ചാം സ്ഥാനത്തുള്ള ബംഗളൂരു വിമാനത്താവള യാത്രക്കാരുടെ എണ്ണം 23 ശതമാനം വർദ്ധിച്ച്   46.67 ലക്ഷം ആയി. 

ആകെ വിദേശ വിമാനയാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ പത്ത് റാങ്കുകളിൽ നാലാം സ്ഥാനത്തുള്ള കൊച്ചിക്ക് പുറമേ  കേരളത്തിൽനിന്ന് ഏഴാം സ്ഥാനത്ത് കോഴിക്കോട് വിമാനത്താവളവും ഒമ്പതാം സ്ഥാനത്ത് തിരുവനന്തപുരം വിമാനത്താവളവും ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 26 ലക്ഷം യാത്രക്കാരും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 20 ലക്ഷം യാത്രക്കാരും വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. കോഴിക്കോട് വിമാനത്താവളത്തിലെ വിദേശയാത്രക്കാരുടെ എണ്ണത്തിലെ വർദ്ധന 11 ശതമാനവും തിരുവനന്തപുരം വിമാനത്താവളത്തിലെ വിദേശയാത്രക്കാരുടെ എണ്ണത്തിലെ വർധന 14ശതമാനവും ആണ്.

 അതേസമയം ആഭ്യന്തര യാത്രക്കാരുടെ  എണ്ണം കണക്കിലെടുക്കുമ്പോൾ   വളർച്ച നിരക്കിന്റെ അടിസ്ഥാനത്തിൽ ആദ്യ പത്തിൽ കേരളത്തിൽനിന്ന് ഒരു വിമാനത്താവളവും ഉൾപ്പെട്ടിട്ടില്ല. എന്നാൽ വിദേശയാത്രക്കാരുടെയും ആഭ്യന്തര യാത്രക്കാരുടെയും മൊത്തം എണ്ണം പരിഗണിക്കുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം 17% വളർച്ച കൈവരിച്ച കൊച്ചി വിമാനത്താവളം കേരളത്തിൽനിന്ന് ആദ്യപത്തിൽ ഇടം പിടിച്ചു. ഇതിൽ 17% ആണ് കൊച്ചിയുടെ വളർച്ച നിരക്ക്.

PREV
Read more Articles on
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം