ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ട്രിപ്പ് അഡ്വൈസർ; ഒന്നാമതെത്തിയത് അപ്രതീക്ഷിത ഡെസ്റ്റിനേഷൻ

Published : May 09, 2026, 04:38 PM IST
Royal Yacht Britannia

Synopsis

2026-ലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ട്രിപ്പ് അഡൈ്വസര്‍. സഞ്ചാരികളുടെ റിവ്യൂകളെ അടിസ്ഥാനമാക്കിയുള്ള പട്ടികയില്‍, ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കപ്പലായ 'റോയല്‍ യാട്ട് ബ്രിട്ടാനിയ' ഒന്നാം സ്ഥാനത്തെത്തി. ബാഴ്‌സലോണയിലെ സാഗ്രദ ഫാമിലിയ, സിംഗപ്പൂരിലെ ഗാര്‍ഡന്‍സ് ബൈ ദ ബേ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലും എത്തി.

ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ അനുഭവങ്ങളും റേറ്റിങ്ങും അടിസ്ഥാനമാക്കി തയ്യാറാക്കിയ 2026 ലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക പ്രമുഖ ട്രാവല്‍ പ്ലാറ്റ്ഫോമായ ട്രിപ്പ് അഡൈ്വസര്‍ പുറത്തുവിട്ടു. കഴിഞ്ഞ 12 മാസത്തിനിടെ യാത്രക്കാര്‍ നല്‍കിയ മികച്ച റിവ്യൂകള്‍ പരിഗണിച്ചാണ് 'ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്' റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്. സൈറ്റിലെ 80 ലക്ഷത്തിലധികം ലിസ്റ്റിംഗുകളില്‍ നിന്ന് വെറും ഒരു ശതമാനം മാത്രമാണ് ഈ അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.

ഒന്നാമനായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കപ്പല്‍

ബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്ത് രണ്ടാമന്റെയും രാജകുടുംബത്തിന്റെയും ഔദ്യോഗിക കപ്പലായിരുന്ന 'റോയല്‍ യാട്ട് ബ്രിട്ടാനിയ'യാണ് ഇത്തവണ പട്ടികയില്‍ ഒന്നാമതെത്തിയത്. 44 വര്‍ഷത്തെ സേവനത്തിന് ശേഷം 1997-ല്‍ വിരമിച്ച ഈ കപ്പല്‍ ഇപ്പോള്‍ സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബറോയില്‍ സഞ്ചാരികള്‍ക്കായി സ്ഥിരമായി നങ്കൂരമിട്ടിരിക്കുകയാണ്.

രണ്ടും മൂന്നും സ്ഥാനങ്ങളില്‍ അത്ഭുത നിര്‍മ്മിതികള്‍

സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള വിശ്വപ്രസിദ്ധമായ സാഗ്രദ ഫാമിലിയ പള്ളിയാണ് രണ്ടാം സ്ഥാനത്ത്. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റ് ആന്റണി ഗൗഡി രൂപകല്പന ചെയ്ത ഈ പള്ളി 150 വര്‍ഷമായി നിര്‍മ്മാണത്തിലിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 'പൂര്‍ത്തിയാകാത്ത' പള്ളി എന്ന പ്രത്യേകതയും ഇതിനുണ്ട്.

സിംഗപ്പൂരിലെ അതിമനോഹരമായ 'ഗാര്‍ഡന്‍സ് ബൈ ദ ബേ' ആണ് മൂന്നാം സ്ഥാനത്ത്. 101 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനം പ്രകൃതിയും അത്യാധുനിക സാങ്കേതികവിദ്യയും ചേര്‍ന്നുള്ള വിസ്മയ കാഴ്ചയാണ് ഒരുക്കുന്നത്.

മറ്റ് പ്രധാന കേന്ദ്രങ്ങള്‍

ന്യൂയോര്‍ക്കിലെ വിഖ്യാത അംബരചുംബിയായ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ് നാലാം സ്ഥാനവും, ഗ്രാന്‍ഡ് കേമാനിലെ ക്രിസ്റ്റല്‍ കേവ്‌സ് അഞ്ചാം സ്ഥാനവും സ്വന്തമാക്കി.

ആദ്യ പത്തിലുള്ള മറ്റ് ഇടങ്ങള്‍:

6. ദ റിയല്‍ മേരി കിംഗ്സ് ക്ലോസ്

7. മിനിയേച്ചര്‍ വണ്ടര്‍ലാന്‍ഡ്

8. ഈഫല്‍ ടവര്‍ (പാരീസ്)

9. സണ്‍ സ്റ്റുഡിയോ

10. കാച്ചോയിറ ബൊക്ക ദ ഒന്‍സ

ലോകപ്രശസ്തമായ പാരീസിലെ ലൂവ്രെ മ്യൂസിയം, ഇറ്റലിയിലെ കൊളോസിയം, കംബോഡിയയിലെ അങ്കോര്‍വാട്ട്, ലണ്ടനിലെ ബോഡ്ലിയന്‍ ലൈബ്രറി, നെതര്‍ലന്‍ഡിലെ ആന്‍ ഫ്രാങ്ക് ഹൗസ് എന്നിവയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അധികാരത്തിലേറിയാൽ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ തീരുമാനം അതാകുമോ? മദ്യ നിർമ്മാണ കമ്പനികൾ ബിയർ വില കൂട്ടണം എന്ന് ആവശ്യപ്പെട്ടു
കളത്തിന് പുറത്തും ധോണിയുടെ സിക്സർ; ബിഹാര്‍-ജാര്‍ഖണ്ഡില്‍ ഒന്നാമനായി ധോണി, നികുതി അടയ്ക്കുന്നതിലും 'ക്യാപ്റ്റന്‍ കൂള്‍'തന്നെ ഫസ്റ്റ്!