താരറാണി തൃഷയുടെ ആസ്തി: ഇന്ത്യയിലും വിദേശത്തും വീടുകൾ, ആഡംബര കാറുകൾ നിരവധി; സിനിമ-പരസ്യ വരുമാനം കോടികൾ

Published : Aug 17, 2026, 11:31 AM IST
trisha krishnan

Synopsis

ദക്ഷിണേന്ത്യൻ നടി തൃഷാ കൃഷ്ണന് ഏകദേശം 85 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ. സിനിമയ്ക്ക് 10 മുതൽ 12 കോടി വരെ പ്രതിഫലം വാങ്ങുന്ന താരം, പരസ്യ വരുമാനത്തിലൂടെയും കോടികൾ നേടുന്നു. ചെന്നൈയിലും ഹൈദരാബാദിലുമുള്ള ആഡംബര വസതികളും വിലകൂടിയ കാറുകളും താരത്തിന്റെ സമ്പന്നമായ ജീവിതശൈലിയുടെ ഭാഗമാണ്.

ആരാധകർക്കിടയിലും തമിഴ്നാട് രാഷ്ട്രീയത്തിലുമടക്കം ഏറ്റവും വലിയ ചർച്ചാ വിഷയമാണ് നിലവിൽ ചലച്ചിത്ര നടിയായ തൃഷാ കൃഷ്ണൻ. ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് രണ്ട് പതിറ്റാണ്ടിലേറെയായി മുൻനിരയിൽ തുടരുന്ന പ്രിയ നടി ത്രിഷയുടെ ആസ്തിയും ജീവിതശൈലിയും വീണ്ടും ചർച്ചയാകുകയാണ്. തമിഴ്, തെലുങ്ക് ചലച്ചിത്ര രംഗങ്ങളിലെ ഏറ്റവും ജനപ്രിയയായ, പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ ത്രിഷയ്ക്ക് ഏകദേശം 85 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗില്ലി, സാമി, അഭിയും നാനും, വിണ്ണൈത്താണ്ടി വരുവായാ, മങ്കാത്ത, 96, പൊന്നിയിൻ സെൽവൻ തുടങ്ങിയ തമിഴ് ഹിറ്റുകളിലൂടെയും വർഷം, നുവ്വോസ്താനന്റെ നെനൊദ്ദന്തനാ, അതഡു എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെയും ദക്ഷിണേന്ത്യയിലെ ബാങ്കബിൾ സ്റ്റാറായി തൃഷ മാറി.പൊന്നിയിൻ സെൽവൻ , ലിയോ എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം താരം തൻ്റെ പ്രതിഫലം ഉയർത്തിയതായാണ് വിവരം. നിലവിൽ ഒരു സിനിമയ്ക്ക് 10 മുതൽ 12 കോടി രൂപ വരെയാണ് തൃഷ ഈടാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. മുൻപ് ഇത് 5 മുതൽ 10 കോടി രൂപ വരെയായിരുന്നു. കൂടാതെ പ്രമുഖ ജ്വല്ലറി, ഫാഷൻ, ലൈഫ് സ്റ്റൈൽ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലൂടെ പ്രതിവർഷം 9 കോടി രൂപയോളം താരം വരുമാനമായി നേടുന്നുണ്ടെന്ന് ടൈംസ് എന്റർടൈൻമെന്റ് റിപ്പോർട്ട് ചെയ്യുന്നു.

ചെന്നൈയിൽ ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവിലാണ് തൃഷ താമസിക്കുന്നത്. ബീജ്, ബ്രൗൺ, മ്യൂട്ടഡ് ഗോൾഡ് ഷേഡുകളും ആർട്ട് വർക്കുകളും പെയിന്റിംഗുകളും നിറഞ്ഞ മനോഹരമായ ഇൻ്റീരിയറും വലിയ വോക്ക്-ഇൻ വാർഡ്രോബും ഈ വീടിന്റെ പ്രത്യേകതയാണ്. ഇതിനുപുറമെ, തെലുങ്ക് സിനിമകളുടെ ചിത്രീകരണ സമയത്ത് തങ്ങുന്നതിനായി ഹൈദരാബാദിൽ 6- 6.5 കോടി രൂപ വരെ വിലമതിക്കുന്ന ആഡംബര വസതിയും നടിക്കുണ്ട്. ലണ്ടനിൽ ഒരു വസതി സ്വന്തമായുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിന്റെ സാമ്പത്തിക മൂല്യം പുറത്തുവിട്ടിട്ടില്ല.

ഏകദേശം 3 മുതൽ 4 കോടി രൂപ വരെ വിലയുള്ള ആഡംബര കാറുകളുടെ ശേഖരം തന്നെ തൃഷയ്ക്കുണ്ട്. മെഴ്‌സിഡസ് ബെൻസ് എസ്- ക്ലാസ്, മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, റേഞ്ച് റോവർ ഇവോക്ക്, ഓഡി തുടങ്ങിയ പ്രീമിയം ബ്രാൻഡ് വാഹനങ്ങൾ താരത്തിന്റെ ഗാരേജിലുണ്ട്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിലെ മികവും കൃത്യമായ നിക്ഷേപങ്ങളുമാണ് ത്രിഷയെ ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നരായ നടിമാരിൽ ഒരാളാക്കി മാറ്റിയത്.

PREV
Read more Articles on
click me!

Recommended Stories

ഇഎംഐ ഭാരം കൂടുമോ? 2023 ന് ശേഷം ആദ്യമായി ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന
യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് തിരിച്ചടിയോ? യുപിഐ ഇടപാടുകളില്‍ ഇടിവെന്ന് കണക്കുകള്‍