ട്രംപുമായി ബിസിനസ് കരാർ വേണ്ട; കടുത്ത നിലപാടിലേക്ക് ന്യൂയോർക് സിറ്റി

By Web TeamFirst Published Jan 14, 2021, 12:19 PM IST
Highlights

ഈ സൈറ്റുകളിൽ നിന്ന് വർഷം 17 ദശലക്ഷം ഡോളറിന്റെ ലാഭമാണ് ട്രംപ് ഓർഗനൈസേഷന് കിട്ടിക്കൊണ്ടിരുന്നത്.

ന്യൂയോർക് സിറ്റി: നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള എല്ലാ ബിസിനസ് കരാറുകളും റദ്ദാക്കാൻ ന്യൂയോർക് സിറ്റിയുടെ തീരുമാനം. കാപിറ്റോൾ തിയേറ്റർ ആക്രമണത്തിന് പിന്നാലെയാണ് ഈ തീരുമാനം. നഗരത്തിന്റെ മേയർ ബിൽ ദെ ബ്ലാസിയോയാണ് ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂയോർക് സിറ്റി സെൻട്രൽ പാർക്കിലെ രണ്ട് ഐസ് റിങ്കുകളും ഒരു കറൂസലും ട്രംപ് ഓർഗനൈസേഷനാണ് നടത്തുന്നത്. നോർത്തേൺ സിറ്റിയായ ബ്രോൻക്സിൽ ഒരു ഗോൾഫ് കോഴ്സും ട്രംപ് ഓർഗനൈസേഷന്റേതായുണ്ട്. ഈ സൈറ്റുകളിൽ നിന്ന് വർഷം 17 ദശലക്ഷം ഡോളറിന്റെ ലാഭമാണ് ട്രംപ് ഓർഗനൈസേഷന് കിട്ടിക്കൊണ്ടിരുന്നത്.

പാർലമെന്റ് മന്ദിരത്തിലേക്കുള്ള ട്രംപ് അനുയായികളുടെ കടന്നുകയറ്റം അമേരിക്കൻ പ്രസിഡന്റിന്റെ ബിസിനസ് താത്പര്യങ്ങളെ എങ്ങിനെ ദോഷകരമായി ബാധിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ന്യൂ ജേഴ്സിയിലെ ഇദ്ദേഹത്തിന്റെ ഗോൾഫ് കോഴ്സിൽ നിന്ന് പിജിഎ ചാമ്പ്യൻഷിപ്പ് മാറ്റാൻ പിജിഎ അമേരിക്ക ഞായറാഴ്ച തീരുമാനിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ ട്രംപിന്റെ അക്കൗണ്ടുകൾ വിലക്കിയതും ഷോപിഫൈ ഇദ്ദേഹത്തിന്റെ ഓൺലൈൻ സ്റ്റോറുകളുടെ പ്രവർത്തനം റദ്ദാക്കിയതിനും പിന്നാലെയായിരുന്നു ഇത്. യൂട്യൂബ് ട്രംപിന്റെ വീഡിയോ പ്ലാറ്റ്ഫോം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. ഏഴ് ദിവസത്തേക്കാണിത്. 

click me!