പിരിച്ചുവിടലുമായി ഊബർ; പണി പോകുന്നത് എത്ര പേർക്ക്

Published : Jun 22, 2023, 10:42 PM IST
പിരിച്ചുവിടലുമായി ഊബർ; പണി പോകുന്നത് എത്ര പേർക്ക്

Synopsis

റിക്രൂട്ട്‌മെന്റ് ഡിവിഷനിലെ 200 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് യുബർ ടെക്‌നോളജീസ് 

ദില്ലി: രാജ്യത്തെ പ്രമുഖ  ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബർ ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടൽ.  റിക്രൂട്ട്‌മെന്റ് ഡിവിഷനിലെ 200 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് യുബർ ടെക്‌നോളജീസ് വ്യക്തമാക്കിയിട്ടുണ്ട്.  

ഊബറിന് ആഗോള തലത്തിൽ ആകെ 32,700 ജീവനക്കാരാണുള്ളത്. തൊഴിലാളികളിൽ 1% ൽ താഴെയെ പിരിച്ചുവിടൽ ബാധിക്കുകയുള്ളൂ. കമ്പനി ഈ വർഷം ആദ്യം അതിന്റെ ചരക്ക് സേവന വിഭാഗത്തിലെ 150 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 

2020-ന്റെ മധ്യത്തിൽ അതായത് കോവിഡ് പടരുന്ന ആദ്യ ഘട്ടത്തിൽ ഊബർ അതിന്റെ  17% ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കമ്പനി ഈ വർഷം പ്രവർത്തന വരുമാനം ലാഭിക്കുന്നതിനുള്ള പാതയിലാണെന്നും മാർച്ച് പാദത്തിൽ തുടർച്ചയായി ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് തൊഴിലാളികളെ നിലനിർത്തുകയാണെന്നും മേയിൽ ഊബർ വ്യക്തമാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കുറഞ്ഞ പ്രീമിയം കണ്ട് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ സൂക്ഷിക്കുക; 'ലാഭം' ചിലപ്പോള്‍ വലിയ ബാധ്യതയാകും
നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണ്'; പോലീസ് വേഷത്തില്‍ വീഡിയോ കോള്‍, പണം തട്ടാന്‍ പുതിയ വഴികള്‍: ജാഗ്രത പാലിക്കാം