അവകാശികളില്ലാതെയാവില്ല; ഉദ്ഗം പോർട്ടലിൽ ക്ലെയിം ചെയ്യാത്ത നിക്ഷേപം പരിശോധിക്കാം

Published : Aug 19, 2023, 01:12 PM IST
അവകാശികളില്ലാതെയാവില്ല; ഉദ്ഗം പോർട്ടലിൽ ക്ലെയിം ചെയ്യാത്ത നിക്ഷേപം പരിശോധിക്കാം

Synopsis

ഉദ്ഗം പോർട്ടലിൽ ക്ലെയിം ചെയ്യാത്ത നിക്ഷേപം പരിശോധിക്കാൻ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നറിയാം   

ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടികിടക്കുന്നത് കോടികളാണ്. ഒന്നിലധികം ബാങ്കുകളിൽ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുണ്ടെങ്കിൽ, എവിടെ എങ്ങനെ തിരയണമെന്ന് പലർക്കും കൺഫ്യൂഷനുണ്ടാവും. വിവിധ ബാങ്കുകളുടെ വെബ്സൈറ്റുകൾ തിരയുന്നതിന് പകരം, ഒരിടത്ത് തിരയുന്നത് എല്ലാവര്ക്കും ഏറെ സൗകര്യ പ്രദമാകും.  ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ ഒരു സ്ഥലത്ത് ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് ആർബിഐ ഒരു ഏകീകൃത വെബ് പോർട്ടൽ നിർമ്മിച്ചിട്ടുണ്ട്. ആർബിഐ അവതരിപ്പിച്ച ഉദ്ഗം (അൺക്ലെയിംഡ് ഡെപ്പോസിറ്റുകൾ - ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ) എന്ന പോർട്ടലിലൂടെ  ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്താം.


ഉദ്ഗം പോർട്ടലിൽ ക്ലെയിം ചെയ്യാത്ത നിക്ഷേപം പരിശോധിക്കാൻ എങ്ങനെ രജിസ്റ്റർ ചെയ്യാം

ഘട്ടം 1: ഉദ്ഗം വെബ്സൈറ്റ് സന്ദർശിക്കുക https://udgam.rbi.org.in/unclaimed-deposits/#/register
ഘട്ടം 2: നിങ്ങളുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ പേര് നൽകുക.
ഘട്ടം 3: ഒരു പാസ്‌വേഡ് സജ്ജീകരിക്കുക. ക്യാപ്ച കോഡ് നൽകുക
ഘട്ടം 4: ചെക്ക് ബോക്സിൽ ടിക്ക് ചെയ്ത് അടുത്തത് ക്ലിക്കുചെയ്യുക. സ്ഥിരീകരിക്കാൻ ഒട്ടിപി നൽകുക.

ക്ലെയിം ചെയ്യാത്ത നിക്ഷേപം എങ്ങനെ പരിശോധിക്കാം

നിങ്ങളുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾക്കായി പോർട്ടൽ എങ്ങനെ ഉപയോഗിക്കാമെന്നത് ഇതാ.

ഘട്ടം 1: വെബ്സൈറ്റ് സന്ദർശിക്കുക https://udgam.rbi.org.in/unclaimed-deposits/#/login
ഘട്ടം 2: നിങ്ങളുടെ ഫോൺ നമ്പർ, പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവ നൽകുക. ലഭിച്ച ഒട്ടിപി നൽകുക.
ഘട്ടം 3: അടുത്ത പേജിൽ, അക്കൗണ്ട് ഉടമയുടെ പേര് നൽകുക. ലിസ്റ്റിൽ നിന്ന് ബാങ്കുകൾ തിരഞ്ഞെടുക്കുക.
ഘട്ടം 4: പാൻ, വോട്ടർ ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, പാസ്പോർട്ട് നമ്പർ, ജനനത്തീയതി - ഇവയിൽ ഏതെങ്കിലും ഒരെണ്ണം നൽകുക 
ഘട്ടം 5: തിരയൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ക്ലെയിം ചെയ്യാത്ത ഏതെങ്കിലും നിക്ഷേപ അക്കൗണ്ട് ഉണ്ടെങ്കിൽ അത് പ്രദർശിപ്പിക്കും.

ലിസ്റ്റുചെയ്ത ഏഴ് ബാങ്കുകൾ ഇവയാണ്:

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2. പഞ്ചാബ് നാഷണൽ ബാങ്ക്
3. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
4. ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്.
5. സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്.
6. ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്.
7. സിറ്റി ബാങ്ക് 

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

PREV
Read more Articles on
click me!

Recommended Stories

ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും
2026-ലേക്ക് കരുതലോടെ; സമ്പാദ്യം സുരക്ഷിതമാക്കാന്‍ ഈ 6 കാര്യങ്ങള്‍ മറക്കരുത്