Hyperloop Technology : ഹൈപ്പർലൂപ്പ് ടെക്നോളജി ഭാവനയോ? പഠിക്കാൻ നിതി ആയോഗ് ഉന്നത സമിതിയെ വെച്ചു

By Web TeamFirst Published Dec 8, 2021, 10:20 PM IST
Highlights

ഹൈപ്പർലൂപ്പ് എന്ന നൂതന ഗതാഗത സംവിധാനത്തെ കുറിച്ച് ഇന്ത്യയിൽ പഠനം തുടങ്ങി. നീതി ആയോഗ് ഇതിനായി ഉന്നത സമിതിയെ നിയോഗിച്ചു. വികെ സരസ്വതാണ് കമ്മിറ്റിയുടെ അധ്യക്ഷൻ.

ദില്ലി: ഹൈപ്പർലൂപ്പ് എന്ന നൂതന ഗതാഗത സംവിധാനത്തെ കുറിച്ച് ഇന്ത്യയിൽ പഠനം തുടങ്ങി. നീതി ആയോഗ് ഇതിനായി ഉന്നത സമിതിയെ നിയോഗിച്ചു. വികെ സരസ്വതാണ് കമ്മിറ്റിയുടെ അധ്യക്ഷൻ. ഹൈപ്പർലൂപ്പ് ഗതാഗത സാങ്കേതിക വിദ്യയെ കുറിച്ച് പഠിക്കുക, അതിന്റെ പ്രായോഗികത, സാമ്പത്തികവും വാണിജ്യപരവുമായ സാധ്യതകൾ, സുരക്ഷ, നിയന്ത്രണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് പഠിക്കുകയുമാണ് സമിതിയുടെ ചുമതല.

കേന്ദ്ര ആസൂത്രണ മന്ത്രാലയ സഹമന്ത്രി റാവു ഇന്ദർജിത് സിങാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി രണ്ട് സബ് കമ്മിറ്റികളെ രൂപീകരിച്ചിട്ടുണ്ട്. ഒന്നാമത്തെ കമ്മിറ്റി ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനത്തിന്റെ സാങ്കേതിക തികവിനെയും സാധ്യതകളെയും കുറിച്ചാണ് പഠിക്കുക. രണ്ടാമത്തെ കമ്മിറ്റി ഈ സാങ്കേതിക വിദ്യയുടെ നിയന്ത്രണം, അനുയോജ്യമായ
മന്ത്രാലയം എന്നിവയെ കുറിച്ചാണ് പഠിക്കുക.

ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യ ഉയർന്നുവരുമ്പോൾ ഇതുമായി ബന്ധപ്പെടുന്ന തത്പര വിഭാഗങ്ങളെ കണ്ടെത്തി ഇവരുമായി ആശയവിനിമയം നടത്തിയുമാകും രണ്ട് കമ്മിറ്റികളും റിപ്പോർട്ടുകൾ തയ്യാറാക്കുക. ഇക്കാര്യവും ലോക്സഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടി നൽകുമ്പോൾ കേന്ദ്രസഹമന്ത്രി വിശദീകരിച്ചു.

TRAI : ടെലികോം രംഗത്തെ പരിഷ്കാരം: പൊതുജനാഭിപ്രായം തേടി ട്രായ്

ദില്ലി: രാജ്യത്തെ ടെലികോം രംഗത്തും കമ്പനികളുടെ പ്രവർത്തനങ്ങളും കൂടുതൽ ലളിതവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്  ഇന്ത്യ പൊതുജനങ്ങളുടെ അഭിപ്രായം തേടി. ബുധനാഴ്ച ട്രായ് പുറത്തിറക്കിയ ഈസ്
ഓഫ് ഡൂയിങ് ബിസിനസ് ഇൻ ടെലികോം ആന്റ് ബ്രോഡ്കാസ്റ്റിങ് സെക്ടർ എന്ന കൺസൾട്ടേഷൻ പേപ്പറിലാണ് പൊതുജനത്തിന്റെ അഭിപ്രായം തേടിയിരിക്കുന്നത്.

ഓൺലൈനായി അനുമതികൾ നൽകുന്നതിലും ഏകജാലക ക്ലിയറൻസ് സിസ്റ്റം കൊണ്ടുവരുന്നതിലുമെല്ലാം പൊതുജനത്തിന് അഭിപ്രായം പറയാം. കമ്പനികൾക്കോ സംരംഭകർക്കോ ടെലികോം ഓഫീസുകളിൽ നേരിട്ടെത്താതെ ഓൺലൈൻ വഴി അനുമതി പത്രങ്ങളും ലൈസൻസും നേടിയെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾ വഴി ലഭിക്കേണ്ട സേവനങ്ങളെ ഒരൊറ്റ കുടക്കീഴിലേക്ക് മാറ്റുമ്പോൾ നേരിടാൻ സാധ്യതയുള്ള പ്രശ്നങ്ങളും വെല്ലുവിളികളും മനസിലാക്കുകയാണ് ട്രായ് ഉദ്ദേശിക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുമ്പോൾ ഇതിന്റെ സങ്കീർണതകൾ ആഴത്തിൽ മനസിലാക്കാൻ സാധിക്കുമെന്നാണ് ടെലികോം വകുപ്പിന്റെ കണക്കുകൂട്ടൽ.

click me!